കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ പൂജ ബംബറിന്‍റെ നാലു കോടി ഭാഗ്യം തമിഴ്‌നാട് സ്വദേശിക്ക്. കോട്ടയം നഗരത്തില്‍ ജോലിചെയ്യുന്ന തിരുനല്‍വേലി സ്വദേശിയായ ഷണ്‍മുഖന്‍(51) മാരിയപ്പനെ തേടിയാണ് നാലുകോടിയുടെ ഭാഗ്യം എത്തിയിരിക്കുന്നത്. വിഎ 489017 എന്ന നമ്പറിനാണ് മാരിയപ്പന് ലോട്ടറി അടിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് വഴിയരികില്‍ നിന്ന് ലോട്ടറിയെടുത്തത്. ഏറ്റുമാനൂരപ്പനാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്ന് അദ്ദേഹം തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് ലോട്ടറി അടിച്ചെന്ന് വെള്ളിയാഴ്ച വൈകീട്ട് മാരിയപ്പന്‍ അറിഞ്ഞപ്പോള്‍ […]