പിണറായിയിലെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി രഘുരാമനാണ് അന്വേഷണച്ചുമതല.കൊലപാതകമാണെന്ന നിഗമനത്തെ തുടര്‍ന്നാണിത്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൗമ്യയുമായി ബന്ധമുള്ള യുവാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.  കഴിഞ്ഞ ദിവസം സൗമ്യയുടെ മകള്‍ ഐശ്വര്യ കിഷോറിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. 2018 ജനുവരി 31നാണ് ഐശ്വര്യ മരിച്ചത്. നാല് മാസത്തിനിടെയാണ് ഈ കുടുംബത്തില്‍ മൂന്ന് മരണങ്ങളും നടന്നത്. മാര്‍ച്ച്‌ ഏഴിന് സൗമ്യയുടെ […]

പിണറായിയിലെ ദുരൂഹ മരണം; നടന്നത് കൊലപാതകമോ..?

കണ്ണൂര്‍: പിണറായിയിലെ ദുരൂഹ തുടര്‍ മരണങ്ങളുടെ ചുരുളഴിയുന്നു.അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ച കമലയുടെയും ഭര്‍ത്താവ് കുഞ്ഞികണ്ണന്റെയും ശരീരത്തില്‍ അലുമിനിയം ഫോസ്ഫേറ്റ് എന്ന വിഷാംശം ഉള്ളതായി കണ്ടെത്തി.ദുരൂഹ മരണങ്ങള്‍ കൊലപാതകം ആണെന്നാണ് പോലീസിന്റെ നിഗമനം. ഒരു കുടുംബത്തിലെ തന്നെ നാല് പേരാണ് ആറ് വര്‍ഷത്തിനിടെ മരിച്ചത്. ഇന്നലെ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് ശരീരഭാഗങ്ങള്‍ രാസപരിശോധനക്ക് നല്‍കിയിരുന്നു. കുഞ്ഞിക്കണ്ണന്റെയും, കമലയുടെയും മകളായ സൗമ്യ ഛര്‍ദിയെത്തുടര്‍ന്ന് ചികില്‍സയിലുമാണ്. ആരോഗ്യം മെച്ചപ്പെട്ടതിനാല്‍ സൗമ്യയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. കുടുംബത്തില്‍ സൗമ്യ മാത്രമാണ് അവശേഷിക്കുന്നത്. […]

ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച സംഭവം; മകളുടെ മൃതദേഹം പു​റ​ത്തെ​ടു​ത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു

ത​ല​ശേ​രി: പി​ണ​റാ​യി​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ര്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ എട്ട് വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നു. പടന്നക്കരയിലെ സൗമ്യയുടെ മകള്‍ ഐശ്വര്യ കിഷോറിന്‍റെ മൃതദേഹമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ജ​നു​വ​രി 21 നാ​ണ് ഛര്‍ദിയെത്തുടര്‍ന്ന് കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍​വ​ച്ച്‌ ഐ​ശ്വ​ര്യ മ​ര​ണ​മ​ട​ഞ്ഞ​ത്. നാല് മാസത്തിനിടെ ഈ കുടുംബത്തില്‍ നടന്നത് മൂന്ന് മരണങ്ങളാണ്. മാര്‍ച്ച്‌ ഏഴിന് സൗമ്യയുടെ അമ്മ കമലയും ഏപ്രില്‍ 13ന് അച്ഛന്‍ കുഞ്ഞിക്കണ്ണനും മരിച്ചിരുന്നു. 2012ല്‍ സൗമ്യയുടെ ഒരു വയസ്സുള്ള മകള്‍ […]