ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈലിനെ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ‘ഉപഗ്രഹങ്ങളെ അക്രമിച്ച് വീഴ്ത്താനുള്ള വിദ്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉണ്ട്. വിവേകമുള്ള സര്‍ക്കാര്‍ തങ്ങളുടെ ശക്തി രഹസ്യമാക്കി വെക്കും. മണ്ടന്‍ സര്‍ക്കാരിന് മാത്രമേ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തു വിടാന്‍ കഴിയുകയുള്ളൂ’- ചിദംബരം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച്ചയാണ് ഉപഗ്രഹവേധ മിസൈന്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി പഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അഭിസംബോധനയിലാണ് ഉപഗ്രഹത്തെ […]
Tag: P. CHIDAMBARAM
‘ഫോട്ടോ കോപ്പിയാണെന്ന് അറിഞ്ഞാല്‍ കള്ളന്‍ രേഖകള്‍ തിരികെ നല്‍കും’; പരിഹാസവുമായി പി.ചിദംബരം
ന്യൂഡല്‍ഹി: റാഫേല്‍ രേഖകള്‍ കാണാതായതിനെ കളിയാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്ത്. രേഖകള്‍ മോഷ്ടിക്കപ്പെട്ടില്ലെന്നും ഫോട്ടോകോപ്പിയാണ് സുപ്രീം കോടതിയില്‍ ഹാജരാക്കിയതെന്നുമുള്ള അറ്റോര്‍ണി ജനറലിന്‍റെ പുതിയ വാദത്തെയാണ് ചിദംബരം കളിയാക്കിയത്. ഫോട്ടോ കോപ്പിയാണെന്ന് അറിഞ്ഞ് രേഖകള്‍ കള്ളന്‍ തിരികെക്കൊണ്ടുവന്ന് നല്‍കിക്കാണുമെന്നായിരുന്നു ചിദംബരത്തിന്‍റെ പരിഹാസം. ”ബുധനാഴ്ച രേഖകള്‍ മോഷ്ടിക്കപ്പെട്ടതായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഇത് ഫോട്ടോകോപ്പിയായി. തനിക്ക് തോന്നുന്നത് ഇതിനിടയിലുള്ള വ്യാഴാഴ്ച കള്ളന്‍ ഇത് തിരികെ നല്‍കിക്കാണുമെന്നാണ്”- ചിദംബരം പറഞ്ഞു. റാഫേല്‍ രേഖകളുടെ ഫോട്ടോകോപ്പി ഹര്‍ജിക്കാര്‍ ഉപയോഗിച്ചു എന്നാണു […]
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മൂന്ന് ടയറുകളും പഞ്ചറായ കാറ് പോലെയെന്ന്‍ പി ചിദംബരം
ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ദ്ധനവിലും മറ്റ് വിഷയങ്ങളിലും നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. താനെയില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, സര്‍ക്കാര്‍ ധനവ്യയം എന്നിവയാണ് ഒരു സമ്ബദ് വ്യവസ്ഥയുടെ നാല് വളര്‍ച്ച എഞ്ചിനുകള്‍. ഇത് ഒരു കാറിന്‍റെ നാല് ടയറുകള്‍ക്ക് സമാനമാണ്. ഇതില്‍ ഒന്നോ രണ്ടോ പഞ്ചറായാല്‍ കാറിന്‍റെ വേഗത കുറയും. എന്നാലിവിടെ, മൂന്ന് ടയറുകളും പഞ്ചറാണ്- ചിദംബരം പറഞ്ഞു. സര്‍ക്കാരിന്‍റെ ധനവ്യയം […]
ഇന്ധന വില 25 രൂപ വരെ കുറയ്ക്കാന്‍ സര്‍ക്കാരിന് സാധിക്കും: പി.ചിദംബരം
ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് 25 രൂപ വരെ വില കുറയ്ക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. “ലിറ്ററിന് 25 രൂപ വരെ പെട്രോള്‍ വില കുറക്കാന്‍ സര്‍ക്കാറിന് സാധിക്കും, പക്ഷെ സര്‍ക്കാര്‍ ഒരിക്കലും അത് ചെയ്യില്ല. ഒന്നോ രണ്ടോ രൂപ കുറച്ച് അവര്‍ ജനങ്ങളെ പറ്റിക്കുകയാണ്” ചിദംബരം ട്വിറ്ററില്‍ കുറിച്ചു. ഓരോ ലിറ്ററിലും കേന്ദ്ര സര്‍ക്കാരിന് 25 രൂപ വീതം ലഭിക്കുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ വില ഇടിയുമ്പോള്‍ ഓരോ ലിറ്ററിലും 15 […]