ഡോക്ടറാകാന്‍ മോഹിച്ച വൈഷ്ണവി, കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്; സഹപാഠികള്‍ പറയുന്നു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത വൈഷണവിയെക്കുറിച്ച് പറയാന്‍ സഹപാഠികള്‍ക്ക് ഒരുപാട് കാര്യങ്ങളുണ്ട്. ഒട്ടേറെ ആഗ്രഹങ്ങളാണ് തീയില്‍ എരിഞ്ഞ് തീര്‍ന്നത്. പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളജ് യൂണിയന്‍ വൈസ് ചെയര്‍പഴ്‌സനായിരുന്നു വൈഷ്ണവി. എംബിബിഎസ് പാസായി ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അമ്മ ലേഖ. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള കോച്ചിങിന് ഒരു സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ഒടുവില്‍ കോളേജില്‍ വന്നതെന്ന് സഹപാഠികള്‍ ഓര്‍ക്കുന്നു. എംബിബിഎസിന് പ്രവേശനം ലഭിക്കുമെന്ന് വൈഷ്ണവി ഉറച്ചു വിശ്വസിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്നു വൈഷ്ണവിയെന്ന് […]

ലേഖ നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചു; സഹോദരിയുടെ വെളിപ്പെടുത്തല്‍

നെയ്യാറ്റിന്‍കര: കൃഷ്ണമ്മ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ലേഖ നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചതായി ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. ലേഖയുടെ ഇളയച്ഛന്‍ ശ്രീകുമാറും സഹോദരി ബിന്ദുവുമാണ് ഇക്കാര്യം പുറത്തറിയിച്ചത്. കൃഷ്ണമ്മ സ്ത്രീധനത്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇനിമേല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കരുതെന്ന് പൊലീസ് കൃഷ്ണമ്മയ്ക്ക് താക്കീതും നല്‍കി. ഒരു മാസം മുമ്പ് ഫോണില്‍ വിളിച്ച ലേഖ ബാങ്ക് വായ്പയെക്കുറിച്ചും വീട്ടില്‍ പൂജ നടക്കുന്ന കാര്യത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നതായി പറഞ്ഞിരുന്നു. എന്നാല്‍, ആത്മഹത്യ ചെയ്യത്തക്ക തരത്തിലുള്ള ഒന്നുംതന്നെ […]

ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ; വായ്പ തിരിച്ചടവിനുള്ള രേഖയില്‍ മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങിയെന്ന് പിതാവ്

നെയ്യാറ്റിന്‍കര: കാനറാ ബാങ്കില്‍ നിന്നും 16 വര്‍ഷം മുമ്പെടുത്ത ഭവനവായ്പ മുടങ്ങിയതിന്‍റെ പേരില്‍ ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ട് പോയതോടെ വൈഷ്ണവിയെന്ന പെണ്‍കുട്ടിയും അമ്മ ലേഖയും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടുങ്ങല്‍ മാറാതെ നെയ്യാറ്റിന്‍കര. മഞ്ചവിളാകം മലയിക്കട വൈഷ്ണവി ഭവനില്‍ ചന്ദ്രന്‍ രുദ്രന്‍റെ ഭാര്യയും മകളുമാണ് ബാങ്ക് വീടൊഴിയാന്‍ നല്‍കിയ അവസാന ദിനത്തില്‍ ആത്മഹത്യ ചെയ്തത്. കോളേജ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. 90% പൊള്ളലേറ്റ ലേഖയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. […]

റബ്ബര്‍ തോട്ടത്തിലെ തീ അണയ്ക്കാന്‍ പോയ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

നെയ്യാറ്റിന്‍കര: വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തീ പടരുന്നത് കണ്ട് അണയ്ക്കാന്‍ പോയ വീട്ടമ്മ തീയില്‍പ്പെട്ട് പൊള്ളലേറ്റ് മരിച്ചു. പെരുങ്കടവിള പഞ്ചായത്തില്‍ പഴമല തെള്ളുക്കുഴി മരുതംകാട് തുണ്ടുവെട്ടി വീട്ടില്‍ പരേതനായ ഗോപാലന്‍റെ ഭാര്യ ഭവാനി അമ്മ (96) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഭവാനിയമ്മയുടെ വീടിന് സമീപത്തെ നാല് ഏക്കര്‍ റബ്ബര്‍ തോട്ടത്തില്‍ തീ പടരുന്നത് കണ്ട ഇവര്‍ തീ അണയ്ക്കാനായി ബക്കറ്റില്‍ വെള്ളവുമായി പോയതായിരുന്നു. എന്നാല്‍ തീ അണയ്ക്കുന്നതിനിടെ പെട്ടെന്ന് തീ പടര്‍ന്നു […]

സനല്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: സനല്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. കൊല്ലത്തെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചതാണ് ഹരികുമാറിനേറ്റ തിരിച്ചടി. ഇതാണ് കീഴടങ്ങുന്നതിനെ കുറിച്ചാലോചിക്കാന്‍ ഹരികുമാറിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഹരികുമാറിന്‍റെ സുഹൃത്തുക്കളും ചില ക്വാറി ഉടമകളും ക്രൈംബ്രാഞ്ചിന്‍റെ നിരീക്ഷണത്തിലാണ്. പലരുടെയും വീടുകളില്‍ റെയിഡുകള്‍ തുടരുന്നതായാണ് വിവരം. നെയ്യാറ്റിന്‍കരയില്‍ ശത്രുക്കളുള്ളതിനാലാണ് ഹരികുമാര്‍ കൊല്ലത്ത് കീഴടങ്ങാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കീഴടങ്ങും മുമ്പ് അറസ്റ്റ് […]

സനലിന്‍റെ മരണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച; അര മണിക്കൂര്‍ റോഡില്‍ കിടന്നെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ച. സനലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. സനല്‍ അര മണിക്കൂര്‍ റോഡില്‍ കിടന്നെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം എസ്‌ഐയെ അറിയിച്ചത് പ്രതിയായ ഡിവൈഎസ്പിയാണ്. എസ്‌ഐക്കൊപ്പം എത്തിയത് പാറാവുകാരന്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്കാണ് എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആംബുലന്‍സിലുണ്ടായിരുന്ന പൊലീസുകാരന് ഡ്യൂട്ടി മാറാനാണ് വിലപ്പെട്ട നിമിഷങ്ങള്‍ […]

സനലിന്‍റെ മരണത്തില്‍ ദുഖം താങ്ങാനാവാതെ അമ്മ

നെയ്യാറ്റിന്‍കര : കാക്കിയുടെ തിളപ്പില്‍ ഡിവൈ.എസ്.പി ഹരികുമാര്‍ റോഡിലേക്ക് ചവുട്ടിത്തള്ളിയ സനല്‍ കാര്‍ കയറി കൊല്ലപ്പെട്ടതോടെ അനാഥരായത് ഭാര്യ വിജിയും മൂന്നര വയസുള്ള മകന്‍ ആല്‍ബിനും രണ്ടരവയസുള്ള മകള്‍ അലനുമാണ്. ഇലക്‌ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍ ചെയ്തിരുന്ന സനല്‍ കുടുംബത്തിന്‍റെ അത്താണിയായിരുന്നു. സനലിന്‍റെ പിതാവ് ഗവ. പ്രസിലെ ജോലിക്കാരനായിരുന്ന സോമരാജന്‍ ജീവനൊടുക്കിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ആ ദു:ഖത്തില്‍ നിന്ന് കരകയറും മുന്‍പാണ് അടുത്ത ദുരന്തം. സോമരാജന്‍റെ മരണത്തിനു ശേഷം കഠിനാദ്ധ്വാനം ചെയ്ത് സനല്‍ പുതിയ വീട് നിര്‍മ്മിച്ചു. അടുത്തിടെ […]