ചോക്ലേറ്റ് നിറത്തില്‍ പുതിയ 10 രൂപ നോട്ടുകളെത്തുന്നു

മുംബൈ: പുതിയ 2000, 500, 200, 50 നോട്ടുകള്‍ക്ക് പിന്നാലെ 10 രൂപയുടെ പുതിയ നോട്ടും എത്തുന്നു. ഉടനെ തന്നെ പത്തിന്‍റെ പുതിയ നോട്ടുകള്‍ ഇറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പത്തുരൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍ബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ചോക്ലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്‍റെ ചിത്രവും പതിച്ചിട്ടുണ്ട്.പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. 2005ലാണ് അവസാനമായി പത്ത് രൂപയുടെ ഡിസൈന്‍ മാറ്റിയത്.      പുതിയ ഡിസൈന്‍ കഴിഞ്ഞ മാസമാണ് […]