ന്യൂഡല്‍ഹി: കഴിഞ്ഞ മുപ്പത് വര്‍ഷമായി ദുരിതമനുഭവിച്ച് കഴിഞ്ഞിരുന്ന രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ആഘോഷിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് ആത്മവിശ്വാസം നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയും ബി.ജെ.പിയും കൂടുതല്‍ സീറ്റുകള്‍ നേടി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മിഷന്‍ ശക്തിയുടെ പ്രഖ്യാപനം മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്നും പരീക്ഷണം വിജയകരമായതിന് ശേഷമാണ് അക്കാര്യം രാജ്യത്തെ അറിയിക്കാന്‍ തീരുമാനിച്ചതെന്നും മോദി വ്യക്തമാക്കി. ബലാകോട്ട് വ്യോമാക്രമണം നടത്തിയത് തന്റെ ശൈലി അങ്ങനെ ആണെന്നായിരുന്നു മോദിയുടെ പ്രതികരണം. ബലകോട്ട്, […]
Tag: Narendra Modi
മോദിയുടെ മിഷന്‍ ശക്തി പ്രഖ്യാപനം; പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിഷന്‍ ശക്തി പ്രഖ്യാപനത്തില്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സമിതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തി. പ്രസംഗത്തില്‍ ചട്ടലംഘനമുണ്ടായോ എന്ന് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശിച്ചതായാണ് വിവരം. വിദഗ്ദ്ധ പരിശോധനയ്ക്കായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ പകര്‍പ്പ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിടുണ്ട്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യേച്ചൂരിയുടെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് […]
ഇന്ത്യ ബഹിരാകാശ നേട്ടം കൈവരിച്ചു; സന്തോഷം പങ്കുവച്ച് മോദി
ന്യൂഡല്‍ഹി: ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതില്‍ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്ത്തിയത്. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേല്‍ നിരീക്ഷണം നടത്തിയാല്‍ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്ത്താം.
ഇന്ത്യയില്‍ നിന്ന് ബ്രീട്ടീഷുകാരെ തുരത്തിയത് മോദി തനിച്ചാണെന്ന് പറയാത്തതെന്ത്?; ‘പിഎം നരേന്ദ്രമോദി’യുടെ ട്രെയിലറിനെ ട്രോളി സിദ്ധാര്‍ത്ഥ്
വിവേക് ഒബ്‌റോയി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പിഎം നരേന്ദ്ര മോദി’യുടെ ട്രെയിലറിനെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെ ആണ് സിദ്ധാര്‍ത്ഥ് ചിത്രത്തെ ട്രോളിയത്. ‘ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷ് ഭരണകൂടത്തെ മോദി ഒറ്റയ്ക്കാണ് തുടച്ചു നീക്കിയതെന്ന് എന്താണ് ചിത്രത്തിന്‍റെ ട്രെയിലറില്‍ പറയാത്തത്’ എന്നാണ് സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പുറമെ ‘സിക്കുലര്‍, ലിബ്ടാര്‍ഡ്, കമ്മി, നക്സലുകളുടെ അതുപോലെതന്നെ നെഹ്റുവിന്‍റെ വിലകുറഞ്ഞ തന്ത്രമാണെന്നു തോന്നുന്നു’ എന്നും പരിഹാസരൂപേണ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. അതേ സമയം മോദിയുടെ ബയോപിക് […]
മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’യുടെ ട്രെയിലർ പുറത്ത്- video
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. വിവേക് ഒബ്രോയ് ആണ് ചിത്രത്തിൽ മോദിയായി വേഷമിടുന്നത്. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേരി കോം, സരബ്ജിത്ത് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് ഒമംഗ് കുമാർ. മോദിയുടെ 64 വർഷം നീണ്ട ജീവിതം, ബാല്യം മുതൽ തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്. സുരേഷ് ഒബറോയ്, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, എന്നിവർ ചേർന്ന് ലെജൻഡ് ഗ്ലോബൽ സ്റ്റുഡിയോ, ആനന്ദ് […]
മോദി കള്ളന്‍, പിന്നെന്തിനാണ് ബിജെപി നേതാക്കള്‍ പേരിനൊപ്പം കാവല്‍ക്കാരന്‍ എന്ന് ചേര്‍ക്കുന്നത്?: രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ബിജെപി നേതാക്കളെല്ലാം ട്വിറ്ററില്‍ ചൗക്കിദാര്‍മാര്‍ ആയിക്കൊണ്ടിരിക്കുന്നതിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എല്ലാം മോഷ്ടിക്കുമ്പോള്‍ ബിജെപി നേതാക്കളെല്ലാം പേരിനൊപ്പം കാവല്‍ക്കാരന്‍ എന്ന് ചേര്‍ക്കുന്നത് എന്തിനാണ് എന്നായിരുന്നു രാഹുലിന്‍റെ ചോദ്യം. റാഫേല്‍ ഇടപാട് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പരിഹാസം. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിന്‍റെ ചുവട് പിടിച്ചാണ് ബിജെപി ചൗക്കിദാര്‍ ക്യാമ്പയിന്‍ തുടങ്ങിയത്. നേതാക്കളെല്ലാം ട്വിറ്ററില്‍ തങ്ങളുടെ പേരിനൊപ്പം ചൗക്കിദാര്‍(കാവല്‍ക്കാരന്‍) എന്ന് ചേര്‍ത്തതോടെ ക്യാമ്പയിന്‍ തരംഗമായി. ശനിയാഴ്ച്ച ആരംഭിച്ച ക്യാമ്പയിനില്‍ ഇതിനോടകം […]
ഞങ്ങളുടെ അമ്മ പോയതില്‍ പിന്നെ മോദിയാണ് ഞങ്ങളുടെ പിതാവ്: തമിഴ്‌നാട് മന്ത്രി
ചെന്നൈ: അണ്ണാ ഡിഎംകെയെ പിതാവിനെ പോലെ വഴികാട്ടുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് തമിഴ്‌നാട് ക്ഷീരവികസന വകുപ്പ് മന്ത്രി രാജേന്ദിര ബാലാജി. വിരുതുനഗറിലെ പാര്‍ട്ടി മീറ്റിംഗിലാണ് മോദിയെ പുകഴ്ത്തി മന്ത്രി രംഗത്തെത്തിയത്. ഞങ്ങളുടെ അമ്മ(ജയലളിത) പോയതില്‍ പിന്നെ മോദിയാണ് ഞങ്ങളുടെ പിതാവ്. അണ്ണാ ഡിഎംകെയ്ക്കു മാത്രമല്ല, രാജ്യത്തിനു മുഴുവന്‍ അദ്ദേഹം ഡാഡിയാണെന്നും രാജേന്ദിര ബാലാജി പറഞ്ഞു. തമിഴ്‌നാട്ടില്‍ ബിജെപിഅണ്ണാ ഡിഎംകെ സഖ്യം അടുത്തിടെയാണ് നിലവില്‍ വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തമിഴ്‌നാട്ടിലെ അഞ്ച് സീറ്റുകള്‍ നല്‍കാമെന്നാണ് അണ്ണാ ഡിഎംകെ […]
വനിതാ ദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
വാരണസി: രാജ്യത്തെ എല്ലാ വനിതകൾക്കും വനിതാ ദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ അമ്മമാർക്കും സഹേോദരിമാർക്കും പെൺകുട്ടികൾക്കും ആശംസകൾ നേരുന്നു. പുതിയ ഇന്ത്യക്കായുള്ള പോരാട്ടത്തിൽ വളരെ നിർണ്ണായകമായ പങ്കാണ് വനിതകൾക്കുള്ളത്. രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് നിങ്ങളുടെ സജീവ പങ്കാളിത്തവും പ്രാർത്ഥനകളും അനിവാര്യമാണെന്നും പ്രധാനമന്ത്രി വാരാണസിയിൽ പറഞ്ഞു. സൈന്യത്തിന്‍റെ ഓരോ വിജയങ്ങളും രാജ്യത്തെ എല്ലാ വനിതകളേയും പ്രചോദിപ്പിക്കുകയാണ്. തങ്ങൾക്കും രാജ്യത്തിനായി പോരാടാനാകുമെന്ന ആത്മവിശ്വാസം നൽകുന്നതാണ് ഈ വിജയങ്ങൾ. രാജ്യത്തെ ധീരരായ വനിതകൾ ഇന്ന് പോർവിമാനങ്ങൾ പറത്തുകയും […]
ഇന്ത്യയ്ക്ക് പറ്റിയ അമളി; ‘അമ്പിളി’യുടെ പോസ്റ്ററില്‍ നരേന്ദ്ര മോദിയെ ട്രോളി ട്രോളന്‍മാര്‍
സൗബിന്‍ നായകനായെത്തുന്ന അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സൗബിന്‍റെ ലുക്കിലും ഭാവത്തിലും പുതുമയോടെ എത്തിയ പോസ്റ്റര്‍ നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയെടുത്തത്. ഇത്തരത്തില്‍ വ്യത്യസ്തമായ പോസ്റ്ററുകളിലും തങ്ങളുടെ കലാവിരുതുകള്‍ പ്രദര്‍ശിപ്പിക്കുന്ന ട്രോളന്മാര്‍ അമ്പിളിയുടെ ഫസ്റ്റ് ലുക്കിന്‍റെ മേലെയും ചില കൈക്രിയകള്‍ നടത്തിയിരിക്കുകയാണ്. പോസ്റ്ററില്‍ സൗബിന്‍റെ സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്പിളി എന്ന പേരില്‍ മാറ്റം വരുത്തി, ‘ഇന്ത്യയ്ക്ക് പറ്റിയ അമളി’ എന്നാക്കി. എന്തായാലും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഈ […]
‘സ്വയം ഹീറോ ആവുന്നത് അവസാനിപ്പിക്കൂ’; മോദിക്കെതിരെ ആഞ്ഞടിച്ച് നടൻ സിദ്ധാർത്ഥ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യൻ നടൻ സിദ്ധാർത്ഥ്. പുൽവാമ ആക്രമണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സ്വയം ഹീറോ ആവുന്നത് അവസാനിപ്പിക്കൂവെന്നും സിദ്ധാർത്ഥ് പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാർത്ഥിന്‍റെ പരാമർശം. സൈന്യം ബലാകോട്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടത്തിയ തിരിച്ചടിയുടെ തെളിവുകൾ ആവശ്യപ്പെട്ട് പ്രതിപക്ഷം അടക്കമുള്ളവർ രംഗത്തെത്തിയതിനെ തുടർന്ന് മോദി ട്വിറ്ററിൽ കുറിച്ച കുറിപ്പിനായിരുന്നു സിദ്ധാർത്ഥിൻെ മറുപടി. ‘നമ്മുടെ ആളുകൾ സൈന്യത്തിൽ വിശ്വസിക്കുന്നു. അവർക്കൊപ്പം നിൽക്കുന്നു. നിങ്ങളും നിങ്ങളുടെ ആളുകളുമാണ് അവരെ വിശ്വസിക്കാത്തത്. പുൽവാമയെ രാഷ്ട്രീയവത്ക്കരിക്കുന്നത് നിർത്തൂ. ശരിയായ ഹീറോകളുടെ പിന്നിൽ […]








