കോഴിക്കോട്: എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനമെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേരളത്തിലെ പൊതുസമൂഹത്തിന് കുമ്മനത്തെ അവശ്യമുണ്ട്, അതറിയാവുന്നത് കൊണ്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതെന്നും എം ടി രമേശ് കൂട്ടിച്ചേര്‍ത്തു. മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജി വച്ച് കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ബിജെപി നേതൃത്വത്തിന്. കുമ്മനം മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം പാലക്കാട്ട് നടന്ന യോഗത്തില്‍ അമിത് ഷായ്ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരനെ […]
Tag: MT RAMESH
മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ആദ്യം സ്വാഗതം ചെയ്യുന്നത് ബി ജെ പി: എം ടി രമേശ്
മോഹന്‍ലാലിന്‍റെ രാഷ്ട്രീയപ്രവേശനം ഏറെ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ശ്രദ്ധേയമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് എം ടി രമേശ്. മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ആദ്യം സ്വാഗതം ചെയ്യുന്ന പാര്‍ട്ടി ബിജെപി ആയിരിക്കുമെന്നാണ് എം ടി രമേശ് പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളെ മോഹന്‍ലാല്‍ പ്രശംസിച്ചിട്ടുണ്ട്, എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് കേരളത്തില്‍ ജയിക്കാനായി കേന്ദ്ര നേതാക്കളുടെ ആവശ്യമില്ലെന്നും എം ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് […]
സുരേന്ദ്രനെ പുറത്ത് വിട്ടില്ലെങ്കില്‍ പൊലീസിനെ പുറത്തിറക്കാതിരിക്കാന്‍ ബി.ജെ.പിക്ക് അറിയാം: എം.ടി രമേശ്
തൃശൂര്‍: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പുറത്തിറങ്ങി നടക്കാന്‍ അവകാശമില്ലെങ്കില്‍ പൊലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബി.ജെ.പിക്ക് അറിയാമെന്ന് എം.ടി രമേശ്. ഇത്തരം സമരം വരും ദിവസങ്ങളില്‍ നടപ്പാക്കുമെന്നും നാളെ നിലയ്ക്കലില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നിരോധനാജ്ഞ ലംഘിക്കുമെന്നും എം.ടി രമേശ് വ്യക്തമാക്കി. അതേസമയം, ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ അന്‍പത്തിരണ്ടുകാരിയെ ആക്രമിച്ച കേസില്‍ കെ. സുരേന്ദ്രന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. ഇതിനിടെ, […]
ശരണം വിളിയെ മുഖ്യമന്ത്രി ഭയപ്പെടുന്നു: എം.ടി രമേശ്
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തില്‍ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു. ഈ പ്രശ്നത്തില്‍ കേരളത്തിന്‍റെ തെരുവുകളിലുയരുന്ന പ്രതിഷേധങ്ങളെ മുഖ്യമന്ത്രി ഭയപ്പെടുന്നു. നാമജപവും,ശരണം വിളികളുമായി മുന്നേറുന്ന പ്രതിഷേധങ്ങളെ കലാപത്തിനുള്ള ആഹ്വാനമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ഒരിടത്തും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നു വന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനൊരുങ്ങിയ ദേവസ്വം ബോര്‍ഡിനെ എന്തിന് വിലക്കിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും എം.ടി രമേശ് […]