കൊച്ചി: ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പിന് പോകുന്നതാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രതികരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ശബരിമലയില്‍ പോയതുകൊണ്ട് സ്ത്രീകള്‍ക്ക് എന്തെങ്കിലും പുണ്യം കിട്ടുമോ എന്നു ചോദിച്ചാല്‍ എനിക്കങ്ങനെ അഭിപ്രായമില്ലെന്നും ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പു പദ്ധതിക്കു പോവുന്നതാണ്. എന്നാല്‍ പ്രശ്‌നം അതല്ല, സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് എന്നും കുരീപ്പുഴ പറഞ്ഞു. അവരെ നമുക്ക് എവിടെയും പ്രവേശിപ്പിക്കാന്‍ സാധിക്കണം. അവരുടെ അന്തസിനെ ബഹുമാനിക്കണം. അവരുടെ ശരീരത്തെ മാനിക്കണം. ശരീരത്തെ […]
Tag: kureepuzha sreekumar
കവി കുരീപ്പുഴയെ നായയോടുപമിച്ച് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍
കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനോടുള്ള കലിപ്പ് അടങ്ങാതെ വീണ്ടും ആര്‍എസ്‌എസ്, സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ആവിഷ്കാര സ്വാതന്ത്ര്യം ഞങ്ങള്‍ക്കുമുണ്ടെന്ന വാദം ഉയര്‍ത്തി, നായയുടെ കഴുത്തില്‍ കുരീപ്പുഴയുടെ പേരെഴുതിയ ബോര്‍ഡ് തൂക്കിയായിരുന്നു ആര്‍ എസ് എസ് പ്രതികരിച്ചത്. കൊല്ലം അഞ്ചലിലെ സംഘ പ്രവര്‍ത്തകരാണ് ഇതിനു പിന്നില്‍. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. വടയമ്പാടി വിഷയത്തില്‍ പ്രതികരിച്ചതിനും ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹത്തെ അപമാനിച്ചതിനെതിരെയും സംസാരിച്ചതാണ് കുരീപ്പുഴയെ സംഘ പരിവാറിന്‍റെ ശത്രുവാക്കിയത്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന് കാണിച്ച് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കുരീപ്പുഴയ്ക്കെതിരെ കേസ് […]
‘കുരീപ്പുഴയങ്ങു വിരണ്ടുകാണും’; ആര്‍എസ്‌എസിനെ പരിഹസിച്ച് കെ ആര്‍ മീര
വടയമ്പാടിയലെ ജാതി മതിലിനെതിരെ പ്രസംഗിച്ചതിന് ആക്രമണത്തിനിരയായ കവി കുരീപ്പുഴയ്ക്ക് പിന്തുണയുമായി എഴുത്തുകാരി കെ ആര്‍ മീര. ആര്‍എസ്‌എസിനെതിരെ ഫേസ്ബുക്കില്‍ പരിഹാസ കവിതയെഴുതിയാണ് കെ ആര്‍ മീര പ്രതിഷേധം രേഖപ്പെടുത്തിയത്. ‘എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടുകാണും, പേടികൊണ്ട് നാവ് വരണ്ടുകാണും’- എന്ന് അക്രമകാരികളെ അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന കവിതാ സമാനമായ കുറിപ്പ് പരിഹാസ സ്വരത്തിലുള്ളതാണ്. സംഭവത്തിന് ശേഷം കുരീപ്പുഴ പേടിച്ചു വിരണ്ട് ആര്‍എസ്‌എസായി ജാതിമതില്‍ പണിയാന്‍ പോകുന്നതാണ് കവിതയുടെ പ്രമേയം. കെ ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് എഡേ മിത്രോം, […]
കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കയ്യേറ്റശ്രമം; 15 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊല്ലം; കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വധശ്രമം, കൈയ്യേറ്റം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കടയ്ക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കടയ്‍ക്കല്‍ കോട്ടുങ്കലില്‍ വെച്ചാണ് തിങ്കാളാഴ്ച കയ്യേറ്റശ്രമം ഉണ്ടായത്. ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിച്ച് മടങ്ങവേയാണ് സംഭവം. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നും വടയമ്പാടി ദളിത് സമരവുമായി ബന്ധപ്പെട്ട് സംസാരിച്ചതാണ് പ്രകോപനകാരണമെന്നും കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ഒരു സംഘമാള്‍ക്കാര്‍ അസഭ്യം പയുകയും കാറിന്‍റെ ഡോര്‍ […]