കേസ് തുടങ്ങിയിട്ടേയുള്ളു; ഇങ്ങനെയൊരു തല്ലിപ്പൊളി നോട്ടീസ് ഇറക്കിയവന്‍ ആരെന്ന് അറിയണം: കെ.എം ഷാജി

കണ്ണൂര്‍: അഴിക്കോട് നിയമസഭ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയതുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ പ്രതികരണവുമായി കെ.എം ഷാജി. കേസ് തുടങ്ങുന്നതേയുള്ളു. ഒരു നോട്ടീസിന്‍റെ ബലത്തിലാണ് കേസ് വന്നത്. ഞാനല്ല അടിച്ചതെന്ന് എനിക്കുറപ്പുണ്ട്. കേസ് സുപ്രീംകോടതിയില്‍ നിന്ന് തള്ളിപ്പോയിട്ട് മാത്രം കാര്യമില്ലല്ലോ. ഇങ്ങനെയൊരു വൃത്തികെട്ട, നാട്ടില്‍ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ വളര്‍ത്തുന്ന തനി തല്ലിപ്പൊള്ളിയായ ഒരു നോട്ടീസ് ഇറക്കിയവനാരാണ് എന്ന് അറിയണം. നോട്ടീസ് അടിച്ചത് ഞാനാണെങ്കില്‍ എന്നെ അയോഗ്യനാക്കട്ടെ. ഒരു സ്റ്റേയുടെ ബലത്തില്‍ എംഎല്‍എ […]

കെ എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച കെ എം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഷാജിക്ക് സഭാനടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നെങ്കിലും കോടതിയുടെ വാക്കാലുളള പരാമര്‍ശം നടപ്പാക്കാനുളള ബാധ്യതയില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതോടെ 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കെഎം ഷാജി എംഎല്‍എയ്ക്ക് പങ്കെടുക്കാനാവില്ല. അതേസമയം സ്പീക്കറുടെ പരാമര്‍ശം അനാവശ്യമെന്ന് കെ എം ഷാജിയും പ്രതികരിച്ചു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചരണം തെരഞ്ഞെടുപ്പില്‍ നടത്തിയെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി കെ എം ഷാജിയുടെ എംഎല്‍എ സ്ഥാനം […]

കെ.എം ഷാജിക്ക് നിയമസഭാ നടപടികളുമായി സഹകരിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനത്ത് നിന്ന് കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം ഷാജി എംഎല്‍എയ്ക്ക് നിയമസഭാ നടപടികളുമായി സഹകരിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഹൈക്കോടതി വിധിക്കെതിരെ കെ.എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിര്‍ദേശം. കെ എം ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെങ്കിലും ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും കൈപ്പറ്റാൻ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജി സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും ഇതിനായി തീയതി നിശ്ചയിച്ച് വാദം കേള്‍ക്കണമെന്നും കെ.എം.ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് കോടതി നിരസിച്ചു. ഒരു തിരഞ്ഞെടുപ്പ് […]

കെഎം ഷാജി അയോഗ്യന്‍; എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് ഹൈക്കോടതി

കൊച്ചി: അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കി. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ കെഎം ഷാജി യോഗ്യനല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വര്‍ഗീയ പ്രചാരണം നടത്തിയെന്ന ഹര്‍ജിയിലാണ് കോടതി വിധി. പരാതി നല്‍കിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ്‌കുമാറാണ്. അതേസമയം, സ്റ്റേയ്ക്ക് അപേക്ഷിക്കുമെന്നും അയോഗ്യത വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും  കെഎം ഷാജി എംഎല്‍എ പ്രതികരിച്ചു.  ഒരു വിധി കൊണ്ട് തന്‍റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നികേഷ്‌കുമാര്‍ വളരെ മോശമായി വളച്ചൊടിച്ച കേസാണ് ഇത്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും […]