കൊച്ചി: അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കി. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ കെഎം ഷാജി യോഗ്യനല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വര്‍ഗീയ പ്രചാരണം നടത്തിയെന്ന ഹര്‍ജിയിലാണ് കോടതി വിധി.
പരാതി നല്‍കിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ്‌കുമാറാണ്. അതേസമയം, സ്റ്റേയ്ക്ക് അപേക്ഷിക്കുമെന്നും അയോഗ്യത വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കെഎം ഷാജി എംഎല്‍എ പ്രതികരിച്ചു. ഒരു വിധി കൊണ്ട് തന്‍റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നികേഷ്‌കുമാര്‍ വളരെ മോശമായി വളച്ചൊടിച്ച കേസാണ് ഇത്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും കെ.എം.ഷാജി പറഞ്ഞു. ആറ് വര്‍ഷത്തേക്കാണ് കോടതി അയോഗ്യത വിധിച്ചത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിട്ടു.

