പുരസ്‌കാര നിറവിലും വിനയത്തോടെ ഇന്ദ്രന്‍സ് ‘കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ’ സമ്മതിക്കണം എന്ന് ഇന്ദ്രന്‍സിന്‍റെ ഡയലോഗ് നിറഞ്ഞ ചിരിയോടെയും കൈയടിയോടെയുമാണ് സദസ് സ്വീകരിച്ചത്. ആളൊരുക്കം ചിത്രത്തിലെ പപ്പു പിഷാരടിയെ അനശ്വരമാക്കിയാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇന്ദ്രന്‍സിന്‍റെ പേര് പരാമര്‍ശിച്ചപ്പോഴെല്ലാം സദസ്സില്‍ ഗംഭീരമായ കൈയടിയാണ് ഉയര്‍ന്നത്. ഇതിനിടയിലായിരുന്നു ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങിയത്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത […]
Tag: indranse
മലയാള സിനിമ സവര്‍ണ വിഭാഗത്തില്‍ കൈയ്യില്‍: പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. സൂപ്പര്‍ സ്റ്റാര്‍ പദവിയിലുള്ളവര്‍ പരസ്യമായി ഇന്ദ്രന്‍സിനെ അഭിനന്ദിക്കാതിരുന്നത് ഇതിന്‍റെ തെളിവാണെന്നും പന്ന്യന്‍ ചൂണ്ടികാട്ടി. മലയാള സിനിമ സവര്‍ണ വിഭാഗത്തിന്‍റെ കൈയ്യിലാണ്. സിനിമയില്‍ അനാചാരം കേട്ടുകേള്‍വി ഇല്ലാത്തവിദം വളര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവാര്‍ഡ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് മാത്രമുള്ളതാണെന്ന ദുഷ്ചിന്ത കലാഭവന്‍ മണിയുടെ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രം മുതല്‍ തുടങ്ങിയതാണെന്നും പന്ന്യന്‍ […]
ഇന്ദ്രന്‍സ് എന്ന നടനിലൂടെ പടിയിറങ്ങിപ്പോയ സുരേന്ദ്രന്‍റെ കഥ
കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷരെ കുടുകുട ചിരിപ്പിക്കുന്ന ഇന്ദ്രൻസ് എന്ന ഹാസ്യനടനെ മാത്രമേ പ്രേക്ഷകർക്ക് പരിചയമുള്ളു. എന്നാൽ താരത്തിന്‍റെ ആരും അറിയാത്ത ഒരു മുഖമുണ്ട്. ഇന്ദ്രൻ എന്ന നടനെ മാത്രമേ അറിയുകയുള്ളു സുരേന്ദ്രൻ എന്ന തയ്യൽക്കടക്കാരനെ ആർക്കും അറിയില്ല. തുടക്കം തയ്യൽക്കടക്കാരനായും പിന്നീട് നടകങ്ങളിലൂടെ അഭിനയ രംഗത്തേയ്ക്ക് വരുകയായിരുന്നു. സുരേന്ദ്രൻ എന്ന തയ്യൽക്കാരൻ എങ്ങനെ സിനിമ താരം ഇന്ദ്രൻസ് ആയെന്ന് അറിയാമോ? താരത്തിന്‍റെ ജീവിതം ഇങ്ങനെ 1951 ൽ തിരുവനന്തപുരം ജില്ലയിലെ കുമാരപുരത്ത് പാലവിളയിൽ കൊച്ചു വേലുവിന്‍റെയും […]
ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി
തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒറ്റമുറിവെളിച്ചമാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ദ്രന്‍സാണ് മികച്ച നടന്‍ . ടേക്ക്ഒാഫിലെ മികച്ച് പ്രകടനത്തിന് പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. മികച്ച ഗായകന്‍ – ഷഹബാസ് അമന്‍ നഴ്സുമാരുടെ ദുരിതജീവിതം വെള്ളിത്തിരയില്‍ പറഞ്ഞ ടേക് ഓഫ്, സാധാരണക്കാരന്‍റെ ജീവിതം തുറന്നു കാട്ടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെട 25 സിനിമകളാണ് നോമിനേഷന്‍ പട്ടികയില്‍ അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്. മികച്ച നടനുള്ള […]
തുള്ളല്‍ കലാകാരനായി ഇന്ദ്രന്‍സ്; ‘ആളൊരുക്ക’ത്തിന്‍റെ ടീസറെത്തി
മാധ്യമപ്രവര്‍ത്തകനായ വി.സി അഭിലാഷ് ആദ്യമായി സംവിധാനവും രചനയും നിര്‍വഹിക്കുന്ന ആളൊരുക്കം ചിത്രത്തിന്‍റെ ടീസറെത്തി. ഓട്ടംതുള്ളലുകാരനായ പപ്പുപിഷാരടിയുടെ ഓര്‍മ്മയില്‍ നിന്നുള്ള അനുഭവങ്ങളാണ് ടീസറില്‍. ഏറെ പ്രസക്തിയുള്ള വിഷയമാണ് ചിത്രത്തിലേതെന്നും പറയുന്നു. പപ്പു പിഷാരടി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കലാമണ്ഡലത്തില്‍ നിന്നും വിദഗ്ദരായ കലാകാരന്മാരാണ് […]
തെയ്യക്കഥകളിലൂടെ, തകർന്നടിയുന്ന മനുഷ്യ സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞു തരാന്‍ ‘പാതി’ വരുന്നു
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാതി’. സാക്ഷര കേരളത്തിൽ അധികമാരും ചർച്ചചെയ്യപ്പെടാതെ പോകുന്ന ഭ്രൂണഹത്യ എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി. ഭ്രൂണഹത്യക്ക് ശ്രമിച്ചിട്ടും കുഞ്ഞ് മരിച്ചില്ലെങ്കിൽ പിന്നീട് അവർ എങ്ങനെ ജീവിക്കുന്നു എന്ന പച്ചയായ യാഥാർഥ്യത്തിലേക്കുള്ള അന്വേഷണമാണ് പാതിയിലൂടെ സംവിധായകൻ പറയുന്നത്. മലബാറിലെ തെയ്യങ്ങളുടെയും തെയ്യക്കഥകളുടെയും പശ്ചാത്തലത്തിൽ, തകർന്നടിയുന്ന മനുഷ്യന്‍റെ സ്വപ്നങ്ങളെക്കുറിച്ച് ചിത്രം നമുക്ക് പറഞ്ഞു തരുന്നു. ജോയ് മാത്യു, ശശി കലിംഗ, സന്തോഷ് കീഴാറ്റൂര്‍, ടി പാര്‍വതി, […]