തുള്ളല്‍ കലാകാരനായി ഇന്ദ്രന്‍സ്; ‘ആളൊരുക്ക’ത്തിന്‍റെ ടീസറെത്തി

മാധ്യമപ്രവര്‍ത്തകനായ വി.സി അഭിലാഷ് ആദ്യമായി സംവിധാനവും രചനയും നിര്‍വഹിക്കുന്ന ആളൊരുക്കം ചിത്രത്തിന്‍റെ ടീസറെത്തി. ഓട്ടംതുള്ളലുകാരനായ പപ്പുപിഷാരടിയുടെ ഓര്‍മ്മയില്‍ നിന്നുള്ള അനുഭവങ്ങളാണ് ടീസറില്‍. ഏറെ പ്രസക്തിയുള്ള വിഷയമാണ് ചിത്രത്തിലേതെന്നും പറയുന്നു.

പപ്പു പിഷാരടി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

 

കലാമണ്ഡലത്തില്‍ നിന്നും വിദഗ്ദരായ കലാകാരന്മാരാണ് ചിത്രത്തിന് വേണ്ടി ഇന്ദ്രന്‍സിനെ ഓട്ടം തുള്ളല്‍ അഭ്യസിപ്പിക്കുന്നത്. കലാഭവന്‍ നാരായണന്‍കുട്ടിയും ടീസറില്‍ ഇന്ദ്രന്‍സിനൊപ്പമുണ്ട്.

സാംലാല്‍ പി തോമസാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. റോണി റാഫേലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജോളിവുഡ് മൂവിസിന് വേണ്ടി ജോളി ലോനപ്പനാണ് ചിത്രം നിര്‍മിക്കുന്നത്.

Related posts

Leave a Reply

*