വീടിന് തീപ്പിടിച്ച്‌ 7 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

ദുബായ്: ഫുജൈറയില്‍ വീടിന് തീപ്പിടിച്ച്‌ ഒരു വീട്ടിലെ ഏഴ് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. റോള്‍ ദാനയില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടികളാണ് മരിച്ചത്. ഇന്ന്‍  പുലര്‍ച്ചെയാണ് സംഭവം. ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന മാതാവാണ് തീപിടിക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. രക്ഷാ സംഘം എത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. വിവരം അറിയാന്‍ വൈകിയതാണ് കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയത്. കനത്ത പുക ശ്വസിച്ചതാണ് കുട്ടികളുടെ മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. വീടിന്‍റെ ഒരു ഭാഗം കത്തിനശിച്ചിട്ടുണ്ട്. […]

ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം ഓഫീസില്‍ തീപിടിത്തം

കൊച്ചി: എറണാകുളത്ത് ബാങ്ക് ഓഫ് ബറോഡയുടെ റീജിയണല്‍ ഓഫീസിന് തീപിടിച്ച്‌ ലക്ഷങ്ങളുടെ നാശനഷ്ടം. ടി.ഡി റോഡിലെ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് അഗ്നിക്കിരയായത്. ഇന്ന് രാവിലെ 6.50ഓടെയാണ് സംഭവം. ഫയര്‍ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തില്‍ ബാങ്കില്‍ സൂക്ഷിച്ചിരുന്ന സുപ്രധാന രേഖകളക്കം കത്തി നശിച്ചു. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. എറണാകുളം ഗാന്ധിനഗര്‍ യൂണിറ്റിലെ ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ബാങ്കില്‍ നിന്ന് പുക ഉയരുന്നതുകണ്ട സൈക്കിള്‍ […]