രാജധാനി എക്സ്‌പ്രസിന് തീപിടിച്ചു; ആളപായമില്ല

ന്യൂഡല്‍ഹി: ഡല്‍ഹി-വിശാഖപട്ടണം രാജധാനി എക്സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ വച്ചാണ് സംഭവമുണ്ടായത്. നാല് കോച്ചുകളിലാണ് തീപടര്‍ന്നത്. ബി6 കോച്ചിനാണ് തീപിടിച്ചത്. പിന്നീട് അത് ബി 7നിലേക്കും പടരുകയായിരുന്നു.   യാത്രക്കാരെയെല്ലാം ഉടന്‍ തന്നെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഇലക്‌ട്രിക് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഡല്‍ഹിയില്‍ വസ്ത്ര നിര്‍മ്മാണശാലയില്‍ തീപിടിത്തം; 2 മരണം

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കൈലാസ് നഗറില്‍ വസ്ത്ര നിര്‍മ്മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ 2 തൊഴിലാളികള്‍ മരിച്ചു. മൂന്ന് നില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ആദ്യത്തെയും രണ്ടാമത്തെയും നിലകളില്‍ തയ്യല്‍ ജോലികളാണ് നടന്നിരുന്നത്. വസ്ത്രനിര്‍മ്മാണശാലയിലെ സാധനസാമഗ്രികള്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമനസേന എത്താന്‍ വൈകിയതാണ് രണ്ട് പേരുടെ മരണത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം നടക്കുകയാണ്.    

മലപ്പുറത്ത് ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം; 18 വാഹനങ്ങള്‍ കത്തി നശിച്ചു

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഹോണ്ട ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങള്‍ കത്തി നശിച്ചു. കൂടാതെ ഇരുപതിലധികം വാഹനങ്ങള്‍ ഭാഗികമായും കത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സമീപവാസികളും യാത്രാക്കാരും ഷോറൂമില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ അഗ്നിശമന സേനാവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ അഗ്നിശമന സേനാവിഭാഗം സ്ഥലത്തെത്തി തീയണച്ചു. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറം ജങ്ഷനില്‍ നിന്നും 50 മീറ്റര്‍ അകലെ കോഴിക്കോട് റോഡിലാണ് അടുത്തകാലത്ത് നവീകരിച്ച ഷോറൂം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. […]

തേനിയിലെ കാട്ടുതീ: ഒരാള്‍ കൂടി മരിച്ചു

മധുര: കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഗുരുതര പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. മധുരയിലെ കെന്നറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശക്തികല (40)ആണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി . കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തേനി ബോഡിനായ്ക്കന്നൂരിന് സമീപം കൊരങ്ങിണി വനമേഖലയിലാണ് ദുരന്തമുണ്ടായത്. ചെന്നെയിലെ ഐ.ടി. കമ്പനി ജീവനക്കാരുള്‍പ്പെടെ 37 അംഗം ട്രക്കിംഗ് സംഘം മൂന്നാറിലെ മീശപ്പുലിമലയില്‍ നിന്ന് കൊളുക്കുമല വഴി ബോഡിനായ്ക്കന്നൂരിലേക്ക് വരുമ്പോള്‍ […]

തേനി വനത്തില്‍ തീപ്പിടിത്തം; 9 പേര്‍ മരിച്ചു

ഇടുക്കി: മീശപ്പുലിമല സന്ദര്‍ശിക്കാന്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളും കോളേജ് വിദ്യാര്‍ത്ഥികളുമടങ്ങിയ അംഗ സംഘം തേനിയിലെ കുരങ്ങിണിയില്‍ കാട്ടുതീയില്‍ പെട്ട് ഒമ്പത് പേര്‍ മരിച്ചു. 25 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. അതേസമയം,​ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ നാലു ഹെലികോപ്ടറുകള്‍ രംഗത്തുണ്ട്. ഇതോടൊപ്പം 10 കമാന്‍ഡോകളും എത്തിയിട്ടുണ്ട്. കൂടുതല്‍ മെഡിക്കല്‍ സംഘവും രാവിലെ സ്ഥലത്തെത്തി. മൂന്നാറില്‍ നിന്ന് ഉദ്ദേശം 60 കിലോമീറ്റര്‍ അകലെ കൊളുക്കുമല തേയില തോട്ടത്തിന്‍റെയും […]

രാസഫാക്​ടറിയില്‍ തീപിടിത്തം; 13 പേര്‍ക്ക്​ പരിക്ക്​

പല്‍ഗര്‍: മഹരാഷ്​ട്രയില്‍ രാസഫാക്​ടറിയില്‍ ഉണ്ടായ വന്‍ തീപിടത്തത്തില്‍ 13 പേര്‍ക്ക്​  പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.  ബൊയിസാര്‍-താരാപൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഫാക്ടറിയില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.   നോവ ഫീന്‍ സ്പെഷ്യാലിറ്റി ലിമിറ്റഡ് എന്ന് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. കൂടാതെ തീ തൊട്ടടുത്ത കമ്പനികളിലേക്കും വ്യാപിക്കുകയായിരുന്നു. തീ പടര്‍ന്നു പിടിച്ചതാണ് സംഭവത്തിന്‍റെ ആഴംകൂട്ടിയത്. ഉഗ്ര ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് തീപടര്‍ന്നു പിടിക്കുകയായിരുന്നു. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. അതേസമയം സ്ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. The reverberations […]

ലഗേജ് കാരിയറില്‍ സൂക്ഷിച്ച പവര്‍ബാങ്കിന് തീ പിടിച്ചു, വിമാനം 3 മണിക്കൂര്‍ വൈകി- VIDEO

     വിമാനത്തില്‍ ലഗേജ് കാരിയറില്‍ യാത്രക്കാരിലൊരാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന പവര്‍ ബാങ്കിന് തീപിടിച്ചു വിമാനം മൂന്നുമണിക്കൂര്‍ വൈകി. കഴിഞ്ഞ ദിവസം ചൈനയിലെ സതേണ്‍ എയര്‍ലൈനിന്‍റെ വിമാനത്തിലായിരുന്നു പരിഭ്രാന്തി പടര്‍ത്തിയ സംഭവം. വിമാനത്തിലുണ്ടായ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചൈനീസ് സാമൂഹിക മാധ്യമ വെബ്സൈറ്റായ വെയിബോയിലൂടെയാണ് വൈറലായത്. യാത്രക്കാരെല്ലാം കയറി വിമാനം പറക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ലഗേജ് കാരിയറില്‍ സൂക്ഷിച്ചിരുന്ന ബാഗിലെ പവര്‍ ബാങ്കില്‍ തീ പിടിച്ചത്. പവര്‍ ബാങ്കില്‍ നിന്ന് ബാഗിലേക്ക് തീ പടര്‍ന്നതോടെ വിമാന ജീവനക്കാരും യാത്രക്കാരും പരിഭ്രാന്തരായി. […]

കണ്ണൂരില്‍ പാചകവാതക സിലിണ്ടറിനു തീപിടിച്ച് 3 പേര്‍ക്ക് ഗുരുതരം

കണ്ണൂര്‍:  കണ്ണൂരില്‍ പാചകവാതക സിലിണ്ടറിനു തീപിടിച്ചു വീട്ടമ്മയടക്കം മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. വളയംചാലിലെ വെട്ടുനിരപ്പില്‍ റെജി, ഭാര്യാമാതാവ് സൂസമ്മ (60), പിതാവ് രാജന്‍ (68) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണിച്ചാര്‍ വളയംചാലില്‍ ഇന്ന് രാവിലെ എട്ടരമണിയോടെയാണു സംഭവം. അടുപ്പില്‍നിന്നു സിലിണ്ടറിലേക്കു തീ പടരുകയായിരുന്നു. സിലിണ്ടിറിനു ചോര്‍ച്ചയുള്ളതു ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അടുക്കളയിലുണ്ടായിരുന്ന സൂസമ്മയുടെ നിലവിളി കേട്ടു രക്ഷിക്കാന്‍ എത്തിയതാണു ഭര്‍ത്താവ് രാജനും മകളുടെ ഭര്‍ത്താവ് റെജിയും. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പേരാവൂരില്‍ നിന്നെത്തിയ […]

ചപ്പുചവറുകള്‍ക്ക് തീയിട്ടു; കെ എസ് ആര്‍ ടി സി ബസുകള്‍ കത്തി നശിച്ചു

കോഴിക്കോട്: നടക്കാവിലെ കെഎസ്‌ആര്‍ടിസി റീജണല്‍ ഓഫീസിലെ വര്‍ഷോപ്പിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കെഎസ്‌ആര്ടിസി ബസ്സുകള്‍ കത്തി നശിച്ചു. കാലാവധി കഴിഞ്ഞ് ലേലം ചെയ്യാനായി മാറ്റിവെച്ച ബസ്സുകള്‍ക്കാണ് തീപിടിച്ചത്. ബസ്സുകള്‍ക്ക് സമീപം ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നിടത്തു നിന്ന് തീ പടര്‍ന്നാണ് അപകടകാരണം. ഇന്ന്‍ രാവിലെയായിരുന്നു സംഭവം. അവധി ദിവസമായതിനാല് വര്‍ക്കഷോപ്പില്‍ ജീവനക്കാര്‍ കുറവായിരുന്നു. കെഎസ്‌ആര്‍ടിസി മെക്കാനിക്കല്‍ എന്‍ജിനീയര്‍ എത്തുന്നതറിഞ്ഞ് വര്‍ക് ഷോപ്പും പരിസരവും ശുചീകരിക്കാനാണ് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. എന്നാല്‍ തീ പൂര്‍ണ്ണമായും അണക്കാതെയാണ് ജീവനക്കാര്‍ പോയത്. ഇവിടെ കൂട്ടിയിട്ടിരുന്ന റക്സിനില് നിന്നാണ് തീപിടിച്ചതെന്ന് […]

കൊച്ചി കപ്പല്‍ ശാലയിലെ കപ്പലിനുള്ളില്‍ പൊട്ടിത്തെറി; 3 മരണം

കൊച്ചി: കൊച്ചിയിലെ കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കപ്പലിനുള്ളിലെ വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇന്ന് കപ്പല്‍ശാല അവധി ആയതിനാല്‍ കപ്പലില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. മുംബൈയില്‍ നിന്നുള്ള 46 വര്‍ഷം പഴക്കമുള്ള സാഗര്‍ഭൂഷണ്‍ എന്ന കപ്പലാണ് ഇത്. കപ്പലിനുള്ളിലെ തീ ഇനിയും അണയ്ക്കാനായിട്ടില്ല. രണ്ടു പേര്‍ ഇപ്പോഴും കപ്പലില്‍ […]