നെടുമ്പാശ്ശേരി വീമാനത്തവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എട്ടര ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ജിദ്ദയില്‍നിന്ന് എത്തിയ കാസര്‍ഗോഡ് സ്വദേശിനിയുടെ കൈയില്‍ നിന്നാണ് 318 ഗ്രാം സ്വര്‍ണം പിടികൂടിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണു സ്വര്‍ണം പിടികൂടിയത്. ആഭരണങ്ങളായാണു സ്വര്‍ണം കടത്തിക്കൊണ്ടു വന്നത്. ഞായറാഴ്ച കോഴിക്കോട് സ്വദേശിയില്‍നിന്നു ഏഴു ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടിയിരുന്നു.

‘തൊണ്ടിമുതല്‍’ സ്വര്‍ണ ഗോളങ്ങളായി പുറത്തെത്തി

കരിപ്പൂര്‍;കഴിഞ്ഞ മൂന്നു ദിവസങ്ങളായി തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ പോലീസുകാരന്‍റെ അവസ്ഥയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെ പോലീസുകാര്‍ക്ക്.അവിടെ നായകന്‍ ഫഹദ് ഫാസില്‍ ആയിരുന്നെങ്കില്‍ ഇവിടെ പോലീസുകാരെ ചുറ്റിച്ചത്‌ കൊടുവള്ളി സ്വദേശി നവാസ്[34] ആണ്.