ബ്ര​സീ​ലില്‍ അ​ഗ്നി​ക്കി​ര​യാ​യ 26നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയില്‍ 26നില കെട്ടിടത്തില്‍ തീപിടുത്തം. അഗ്‌നിക്കിരയായ കെട്ടിടം തകര്‍ന്നു. അപകടത്തില്‍ ഔദ്യോഗികമായി ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊ​വ്വാ​ഴ്ച പുലര്‍ച്ചെ  1.30നാ​യി​രു​ന്നു കെ​ട്ടി​ടം അ​ഗ്നി​ക്കി​ര​യാ​യ​ത്. 160 അ​ഗ്നി​ശ​മന​സേ​ന ഉദ്യോ​ഗ​സ്ഥ​ര്‍ ചേ​ര്‍​ന്നു മ​ണി​ക്കൂ​റു​ക​ള്‍​കൊ​ണ്ടാ​ണ് തീ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ഒ​രാ​ള്‍ മ​രി​ക്കുകയും ഒ​രു അ​ഗ്നി​ശമ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റതായി​ പ്ര​ദേ​ശീ​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ല്‍​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അധികൃ​ത​ര്‍ അ​റി​യി​ച്ചു.

ഡല്‍ഹിയില്‍ അഗ്നി ബാധയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി കൊഹട്ട് എന്‍ക്ലേവിലെ നാല് നില കെട്ടിടത്തിലുണ്ടായ അഗ്നി ബാധയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ദമ്പതികളും ഇവരുടെ നാലും അഞ്ചും വയസുള്ള കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്‌ച അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം. കെട്ടിടത്തിന്‍റെ പമ്പിംഗ് സ്റ്റേഷനില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും അവര്‍ എത്താന്‍ താമസിച്ചതായും അയല്‍വാസികള്‍ പറഞ്ഞു. തീപിടുത്തത്തില്‍ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ പാര്‍ക്ക് ചെയ്‌തിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ […]

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച്‌ 4 പേര്‍ മരിച്ചു

മുംബൈ: മുംബൈ നഗരത്തില്‍ വീണ്ടും തീപിടിത്തം. നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. അന്ധേരിക്ക് അടുത്ത്  മാരോളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. തീ നിയന്ത്രണവിധേയമായി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   കഴിഞ്ഞ 29ന് പുലര്‍ച്ചെ ലോവര്‍ പരേലിലെ കമലാമില്‍സ് കോമ്പൌണ്ടിലെ 1 എബൗ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ പതിനാലു പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ പബിലെ രണ്ടു മാനേജര്‍മാരെ അറസ്റ്റ് ചെയ്തു.

പുതുവല്‍സരാഘോഷത്തിനിടെ കാര്‍ പാര്‍ക്ക് സമുച്ചയത്തിന് തീപിടിച്ച്‌ 1,400 കാറുകള്‍ കത്തിയമര്‍ന്നു

ലണ്ടന്‍: പുതുവല്‍സരാഘോഷത്തിനിടെ ലിവര്‍പൂളില്‍ ബഹുനില കാര്‍ പാര്‍ക്ക് സമുച്ചയത്തിന് തീപിടിച്ച്‌ 1,400 കാറുകള്‍ കത്തിയമര്‍ന്നു. ലിവര്‍പൂളിലെ എക്കോ അരീന കാര്‍ പാര്‍ക്കിലാണ്  തീപിടിത്തമുണ്ടായത്. 1600 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന സ്ഥലമാണിത്. പ്രാഥമിക അന്വേഷണത്തില്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് കണ്ടെത്തല്‍. വളരെ പെട്ടെന്ന് തീ മറ്റു കാറുകളിലേക്കും മറ്റുനിലയിലുണ്ടായിരുന്ന വാഹനങ്ങളിലേക്കും പടര്‍ന്നു. ഇരുപത്തിയൊന്ന്  ഫയര്‍ യൂണിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ തീ നിയന്ത്രിച്ചത്. സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചിരുന്നു. ആര്‍ക്കും കാര്യമായ പരിക്കൊന്നുമില്ല. […]

മുംബൈയില്‍ വന്‍ തീപ്പിടുത്തം: 15 പേര്‍ മരിച്ചു

മുംബൈ: മുംബൈ സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തില്‍ 15 പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പരുക്ക്. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണ്. നിരവധി ഹോട്ടലുകളും ഓഫീസുകളും അടങ്ങുന്ന 37 ഏക്കര്‍ കോമ്പൗണ്ടില്‍  ഇന്നലെ  അര്‍ദ്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ ആറാമത്തെ നിലയിലാണ് ആദ്യം തീപ്പിടുത്തം ഉണ്ടായത്. താമസിയാതെ തീ പടര്‍ന്നു. മോജോ ബ്രിസ്റ്റോ എന്ന ഒരു പബ്ബിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് വഴിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ കെട്ടിടത്തില്‍ […]

മുംബൈയില്‍ കടയ്ക്ക് തീപിടിച്ച് 12 പേര്‍ മരിച്ചു

മുംബൈ: മുംബൈയിലെ അന്തേരി ഈസ്റ്റ് മേഖലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഖൈറാണി റോഡിലെ ഭാനു ഫര്‍സാന്‍ ഷോപ്പില്‍ ആണ് പുലര്‍ച്ചെ 4.15 ഓടെ തീപിടുത്തമുണ്ടായത്. ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിനു സമീപമാണിത്. കെട്ടിടത്തില്‍ വന്‍തോതില്‍ ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും ഫര്‍ണീച്ചറും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഷോപ്പിലെ ജീവനക്കാരാണ് ദുരന്തത്തില്‍ ഇരയായവര്‍. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. കെട്ടിടത്തിലുണ്ടായിരുന്ന ആറോളം ജീവനക്കാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആറോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. […]

ദുബായ് വെയര്‍ഹൗസില്‍ തീപ്പിടിത്തം; 3 പേര്‍ വെന്തുമരിച്ചു

ദുബായ്: ദുബായില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലുണ്ടായ തീപ്പിടിത്തത്തില്‍ അതിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു പേര്‍ വെന്തുമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലര മണിയോടെയായിരുന്നു സംഭവം. അല്‍ഖൂസിലെ മൂന്നാം നമ്പര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള വെയര്‍ ഹൗസിലാണ് തിപ്പിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ മരണപ്പെട്ട ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിവരമറിഞ്ഞ് അഗ്നിശമന സേന വെയര്‍ഹൗസിലെത്തുമ്പോഴേക്കും മറ്റ് രണ്ട് വെയര്‍ഹൗസുകളിലേക്കു കൂടി തീ വ്യാപിച്ചിരുന്നതായി ദുബയ് സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് ഹാമിദ് പറഞ്ഞു. […]

യുപിയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല

ലക്നോ: യുപിയിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ലക്നോവിലെ വൃന്ദാവന്‍ മേഖലയിലുള്ള സ്കോപ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നു പിടിക്കുന്ന സമയത്ത് അന്‍പതിലേറെ രോഗികളും അവരുടെ ഒപ്പമുണ്ടായിരുന്നലരും ആശുപത്രിയിലുണ്ടായിരുന്നുവെന്നാണ് വിവരം. 20 ലേറെ രോഗികള്‍ ഐസിയുവില്‍ ഉണ്ടായിരുന്നു.  മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. അതേസമയം ആര്‍ക്കും പൊള്ളലേറ്റതായി വിവരമില്ല. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിനു ശേഷമാണ് തീയണക്കാനായത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. […]

സീരിയലിലെ രംഗം അനുകരിക്കാന്‍ ശ്രമിച്ച ഏഴു വയസ്സുകാരി പൊള്ളലേറ്റു മരിച്ചു

ബംഗളൂരു: ടി.വി സീരിയലിലെ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. കന്നഡ ടി.വി സീരിയല്‍ കണ്ട് അനുകരിക്കാന്‍ ശ്രമിച്ച ഏഴു വയസ്സുകാരിയായ പ്രാര്‍ത്ഥന എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. നവംബര്‍ 11ന് ദേവനാഗിരി ജില്ലയിലെ ഹരിഹരയില്‍ നടന്ന സംഭവമാണെങ്കിലും ഇന്നാണ് പുറംലോകമറിഞ്ഞത്. സെന്‍റ് മേരീസ് കോണ്‍വെന്‍റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച പ്രാര്‍ത്ഥന. കന്നഡ ചാനലിലെ പ്രശസ്തമായ ‘നന്ദിനി’ സീരിയല്‍ കണ്ട പെണ്‍കുട്ടി അതിലെ കഥാപാത്രം കാണിച്ചപോലെ തീകൊളുത്തിയ ശേഷം കെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ തീ പടര്‍ന്നുപിടിച്ചതോടെ പെണ്‍കുട്ടിക്ക് ഗുരുതരമായി […]

ഝാര്‍ഖണ്ഡില്‍ പടക്ക ശാലയില്‍ സ്ഫോടനം;8 മരണം

റാഞ്ചി: ഝാര്‍ഖണ്ഡിലെ കുമാര്‍ഡുബിയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച്‌ എട്ടു പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. അപകടം നടക്കുമ്പോള്‍  അഞ്ച് കരാറുകാര്‍ സ്ഥലത്തുണ്ടായിരുന്നു. ഇവരും മരിച്ചതായാണ് വിവരം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കകടയിലാണ് ഇതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ അപകടം ഉണ്ടാവാതിരിക്കാന്‍ സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.