സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദ്ദേശിച്ചത് ഗണേഷ്കുമാറെന്ന് ഫെനി

കൊട്ടാരക്കര: കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍മന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും പേരുകള്‍ അടങ്ങിയ നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തത് കെബി ഗണേഷ്കുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമെന്നു മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സരിതയുടെ കത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുധീര്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് ഫെനിയുടെ മൊഴി. ഇത് സംബന്ധിച്ച ഗൂഢാലോചന […]

സരിതയെ ആരും പീഡിപ്പിച്ചിട്ടില്ല? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണന്‍

കൊച്ചി:സോളാര്‍ കേസിലെ സരിത നായരുടെ വിവാദമായ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്ന് അവരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം 21 പേജുള്ള കത്തില്‍ നാലുപേജ് പിന്നീട് കൂട്ടിച്ചേര്‍ക്കുകയാണുണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളുടെ പേരും അവര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളും ഇങ്ങനെ കൂട്ടിച്ചേര്‍ത്തതാണ്. ഗണേശിന്‍റെ ബന്ധുവുമായ ശരണ്യ മനോജാണ് കൂട്ടിച്ചേര്‍ക്കാനുള്ള നാലു പേജുകള്‍ എത്തിച്ചത്. ഗണേശിനെ മന്ത്രിയാക്കത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതെന്ന് ശരണ്യ മനോജ് പറഞ്ഞതായും ഫെനി ഫെനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു