സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശം; ശബരിമല വിധിയെ ന്യായീകരിച്ച് ദീപക് മിശ്ര

ന്യൂഡല്‍ഹി: പുരുഷന് പ്രവേശനമുളളിടത്ത് സ്ത്രീകള്‍ക്കും പ്രവേശനമുണ്ടാകണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ഒരു മതവിഭാഗത്തിലെ പ്രാര്‍ഥനയില്‍ സ്ത്രീകളെ മാത്രമായി വിലക്കാന്‍ കഴിയില്ല. ലിംഗനീതിക്കായി പോരാടുന്ന ആള്‍ എന്നറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും ദീപക് മിശ്ര പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിധിയെക്കുറിച്ചായിരുന്നു മുന്‍ ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം. ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ആര്‍ത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പഭക്തരെ പ്രത്യേക […]

ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്‌മെന്‍റ് നോട്ടീസ് തള്ളി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്‌മെന്‍റ് നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷന്‍ എം.വെങ്കയ്യ നായിഡു തള്ളി. കോണ്‍ഗ്രസ്​ നേതൃത്വത്തിലുള്ള ഏഴ്​ പ്രതിപക്ഷ കക്ഷികളിലെ 71 എം.പിമാരായിരുന്നു നോട്ടീസില്‍ ഒപ്പുവെച്ചിരുന്നത്​. രാജ്യത്തി​​​െന്‍റ ചരിത്രത്തില്‍ ആദ്യമായാണ്​ ചീഫ്​ ജസ്​റ്റിസിനെതിരെ കുറ്റവിചാരണ നോട്ടീസ്​ നല്‍കുന്നത്​. ജസ്​റ്റിസ്​ ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള ഹരജികള്‍ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ച്​ തള്ളിയ സാഹചര്യത്തിലാണ്​ കുറ്റവിചാരണ നോട്ട്ീസ്​ നല്‍കിയത്​.