ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വാര്‍ത്ത തെറ്റെന്ന് സി.ബി.എസ്​.ഇ

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ പരീക്ഷ ചോദ്യപേപ്പര്‍ വാട്​സ്​ആപ്പിലൂടെ ചോര്‍ന്നുവെന്ന വാര്‍ത്ത നിഷേധിച്ച്‌ സി.ബി.എസ്.ഇ. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് രാവിലെയാണ് അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ​ വാട്ട്​സ്​ ആപ്പിലൂടെയും മറ്റ്​ സോഷ്യല്‍ മീഡിയകളിലൂടെയും പുറത്തായെന്ന വാര്‍ത്ത പരന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല. ഏതോ പ്രാദേശിക കേന്ദ്രത്തില്‍ നിന്നും പരീക്ഷ നടക്കുന്നതിനിടെ ചിലര്‍ ഒപ്പിച്ച പണിയാണ് ഇത്. സി.ബി.എസ്.ഇ പരീക്ഷയുടെ പരിശുദ്ധത കളങ്കപ്പെടുത്താന്‍ വേണ്ടി ചിലര്‍ സോഷ്യല്‍ മീഡിയയെ കൂട്ടുപിടിക്കുകയായിരുന്നു എന്നും ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു. […]

സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച്‌ 5 മുതല്‍

ന്യൂഡല്‍ഹി: സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച്‌ അഞ്ചു മുതല്‍ നടത്താന്‍ തീരുമാനം. സിബിഎസ്‌ഇ ബോര്‍ഡാണ് ഇതു സംബന്ധിച്ച്‌ തീരുമാനം അറിയിച്ചിരിക്കുന്നത്. 10-ാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ നാലിനും, 12-ാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ 12നുമാണ് അവസാനിക്കുന്നത്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 31നു മുന്പ് തീര്‍ക്കാന്‍ ബോര്‍ഡ് സ്കൂളുകളോടു നിര്‍ദേശിച്ചു. 10-ാം ക്ലാസില്‍ 16.3 ലക്ഷം കുട്ടികളും 12-ാം ക്ലാസില്‍ 11.8 ലക്ഷം കുട്ടികളും ഈ വര്‍ഷം പരീക്ഷയെഴുതും.