തിരുവനന്തപുരം: സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ തടവും പിഴയും നൽകുന്ന നിയമം പ്രാബല്യത്തിൽ . മന്ത്രിസഭ പാസാക്കിയ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ശിക്ഷാ നടപടികൾക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ നൽകേണ്ടന്ന ഓർഡിനൻസിനും ഗവർണർ അംഗീകാരം നൽകി. ഇതിനായി കേരള പൊലീസ് ആക്ടിലെ 101 6 വകുപ്പ് ഭേദഗതി ചെയ്യുന്നതാണ് ഓർഡിനൻസ് . ശിക്ഷാ നടപടികൾ പ്രമോഷന് തടസമായി പരിഗണിക്കരുതെന്നാണ് 101 6 വകുപ്പ് പറയുന്നത്. ഓർഡിനൻസ് പ്രാബല്യത്തിലായതോടെ ശിക്ഷാ നടപടികൾക്ക് വിധേയരായവർക്ക് ഇനി സ്ഥാനക്കയറ്റം ലഭിക്കില്ല
Tag: capital punishment
സിസ്റ്റര്‍ അമല കൊലക്കേസ്: പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം
കോട്ടയം: പാലാ ലിസ്യൂ കാര്‍മലൈറ്റ് മഠത്തിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവ്. പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ കേസുകളിലായി 2,10,000 രൂപ പിഴയും വിധിച്ചു. ഇന്നലെ ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗം അഭിഭാഷകരുടെയും വാദം പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേട്ടിരുന്നു. 5 മിനിറ്റു മാത്രമാണ് വാദം നടന്നത്. പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ നല്‍കണമെന്നായിരുന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. പ്രതിയുടെ പ്രായം, […]
ആലുവ കൂട്ടക്കൊല കേസ്; ഒന്നാം പ്രതി ആന്‍റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി
ആലുവ: ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്‍റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരി 6ന് ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ആന്‍റണിക്ക് വധശിക്ഷ വിധിച്ചത്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2009-ല്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. തുടര്‍ന്ന് രാഷ്ട്രപതിക്ക് ദയാഹര്‍ജിയും സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജിയും സമര്‍പ്പിച്ചു. ഈ രണ്ട് ഹര്‍ജികളും പിന്നീട് തള്ളി. ഇതിനിടെയാണ് വധശിക്ഷയ്ക്കെതിരായ പുന:പരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിര്‍ണായക വിധിയുണ്ടായത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍, ഭാര്യ […]
അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീവച്ച് കൊലപ്പെടുത്തി; പത്തൊന്‍പതുകാരന് വധശിക്ഷ
നാഗോണ്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് തീവച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ. മാര്‍ച്ച് 23ന് അസാമിലെ ദനിയാഭേടി ലാലുങ് ഗാവിലെ വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെയാണ് ഒരു സംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം തീ വച്ചു കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതര പൊള്ളലേറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേന്നു തന്നെ മരണപ്പെടുകയായിരുന്നു. കേസില്‍ മുഖ്യപ്രതിയായ പത്തൊന്‍പതുകാരനാണ് കോടതി വധശിക്ഷ വിധിച്ചത്. കൂടാതെ മുഖ്യപ്രതിയായ സക്കീര്‍ ഹുസൈനു ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. നഗോണ്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയാണു […]
അമേരിയ്ക്കയില്‍ ആദ്യ ഇന്ത്യന്‍ വംശജന്‍റെ വധശിക്ഷ ഫെബ്രുവരി 23ന് നടപ്പാക്കും
പെന്‍സില്‍ വാനിയ: അമേരിയ്ക്കയില്‍ ആദ്യ ഇന്ത്യന്‍ വംശജന്‍റെ വധശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി 23 ന്. പത്തുമാസം പ്രായമുള്ള കുഞ്ഞിനേയും, അമ്മൂമ്മയെയും കൊലപ്പെടുത്തിയ കേസിലാണ് ആന്ധ്രാക്കാരനായ രഘുനന്ദന്‍ യാന്‍ഡമൂരിയുടെ വധശിക്ഷ പെന്‍സില്‍ വാനിയ മോണ്‍ട്ഗോമറി കൗണ്ടിയില്‍ നടപ്പാക്കുന്നത്. ഇന്ത്യന്‍ വംശജനെ ആദ്യമായാണ് അമേരിക്കയില്‍ വധശിക്ഷക്ക് വിധേയനാക്കുന്നത്. രഘു നന്ദനും, ഭാര്യയും താമസിപ്പിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍റിലെ മറ്റൊരു മുറിയില്‍ താമസിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളായ വെങ്കട്ട-ലത ദമ്പതിമാരുടെ കുഞ്ഞിനെ തട്ടിയെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ തടയുവാന്‍ ശ്രമിച്ച അമ്മൂമ്മയെ കുത്തിക്കൊലപ്പെടുത്തുകയും, തുടര്‍ന്ന് കുഞ്ഞിന്‍റെ വായ പൊത്തിപ്പിടിച്ച് സ്യൂട്ട് […]





