ബ്രൂവറികള്‍ റദ്ദാക്കിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനായി; രേഖകള്‍ പുറത്തു

തിരുവനന്തപുരം: രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനാണ് ബ്രൂവറികള്‍ റദ്ദാക്കിയത് എന്ന രേഖകള്‍ പുറത്തു. മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയന്യായീകരണം അതേപടി ഉത്തരവില്‍ ചേര്‍ന്നതായി തെളിഞ്ഞു. പ്രളയ പുനര്‍നിര്‍മാണത്തിനിടെ ഉയര്‍ന്ന വിവാദങ്ങള്‍ തടയാനാണ് നടപടിയെന്നാണ് ഉത്തരവിലെയും വാദം. നടപടികളില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നു . ബ്രൂവറികള്‍ റദ്ദാക്കിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനാണെന്നുള്ള സര്‍ക്കാര്‍ രേഖയാണ് പ്രമുഖ മാധ്യമത്തിന് ലഭിച്ചത്. അനുമതിക്കുള്ള മാനദണ്ഡം തയ്യാറാക്കാനുള്ള സമിതി ഈ മാസം 31ന് റിപ്പോര്‍ട്ട് നല്‍കും.

ബ്രൂവറി, ഡിസ്റ്റിലറികള്‍ക്കുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: ബ്രൂവറി, ബ്ലെന്‍ഡിങ്‌ യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലയെന്നും അദ്ദേഹം പറഞ്ഞു. അനുമതി നല്‍കിയതില്‍ സര്‍ക്കാര്‍ തെറ്റായ ഒന്നും ചെയ്തിട്ടില്ല. അഴിമതിക്ക് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സര്‍ക്കാരാണിത്. കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഈ ഘട്ടത്തിലാണ് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. അതുക്കൊണ്ടു തന്നെ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ അനുവദിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് വേണ്ടത് ഒരു പുകമറ സൃഷ്ടിക്കുകയാണ്. അതില്ലാതാക്കുകയാണ് ഈ […]

ബ്രൂവറി വിഷയത്തില്‍ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ശ്രമമാണ് ചെന്നിത്തല നടത്തുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ സംശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രൂവറി അനുമതി എല്‍ഡിഎഫ് നയങ്ങള്‍ക്ക് വിരുദ്ധമായല്ല. വസ്തുതകള്‍ പുറത്തുവന്നതോടെ ആരോപണം ജനം തള്ളിക്കളഞ്ഞു. ഉല്‍പ്പാദനം കൂട്ടിയാല്‍ ബിവ്‌റേജസിന് കേരളത്തില്‍ നിന്ന് മദ്യം വാങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തിന്‍റെ 8 ശതമാനവും ബിയറിന്‍റെ 40 ശതമാനവും പുറത്തുനിന്നാണ്. ബ്രൂവറികള്‍ തുടങ്ങുന്നത് മദ്യ ഇറക്കുമതി കുറയ്ക്കാനാണ്. ബ്രൂവറികള്‍ തുടങ്ങുന്നത് പുറത്തുനിന്ന് […]