തലശ്ശേരിയില്‍ ബിജെപി ഓഫീസിന്‌ സമീപം ഒളിപ്പിച്ചിരുന്ന ബോംബ്‌ പൊട്ടി; 3 പേര്‍ക്ക് പരിക്ക്

തലശേരി: ജൂബിലി റോഡ് ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിന് സമീപം പൈപ്പ് ബോംബ് പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. കൊല്ലം പള്ളിമുക്കിലെ സക്കീര്‍(36), കോഴിക്കോട് കുറ്റ്യേടി കടയങ്ങാട് കരിക്കുളത്തില്‍വീട്ടില്‍ പ്രവീണ്‍(33), വേളം കുളുക്കൂല്‍ താഴെ പുളിയില്‍കണ്ടി റഫീക്ക്(34) എന്നിവരെ ഗുരുതരപരിക്കോടെ തലശേരി ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ പ്രവീണിന്‍റെ മൂക്കിന്‍റെ ഒരുഭാഗം അറ്റുപോയി. കേള്‍വി ശക്തിയും നഷ്ടപ്പെട്ടു. മറ്റ് രണ്ടുപേര്‍ക്കും കൈക്കും കാലിനും ഗുരുതര പരിക്കുകളുണ്ട്. എംജി റോഡിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തില്‍ പട്ടാപ്പകലുണ്ടായ സ്‌ഫോടനം നഗരത്തെ നടുക്കുന്നതായി. […]

കോഴിക്കോട് വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്

കോഴിക്കോട്: പേരാമ്പ്രയില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്. നാല് വീടുകള്‍ക്കും ഒരു ഹോട്ടലിനും നേരെയാണ് ബോംബേറ് നടന്നത്. സിപിഎം – ശിവജിസേനാ പ്രവര്‍ത്തരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. അതേസമയം ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രിയാണ് സംഭവം വിഷുദിനത്തില്‍ സിപിഎമ്മും ശിവജി സേന പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. സിപിഎം, ശിവജി സേനാ പ്രവര്‍ത്തകരുടെ രണ്ടുവീതം വീടുകളും രുചി എന്നുപേരുള്ള ഹോട്ടലിനും നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ നാലുദിവസമായി ഇവിടെ സിപിഎമ്മും തീവ്ര സ്വഭാവമുള്ള […]

നാ​​​ഗാ​​​ലാ​​​ന്‍​​​ഡി​​​ല്‍ പോളിംഗ് സ്റ്റേഷന് നേരെ ബോംബേറ്

കൊഹിമ: തെര​ഞ്ഞെടുപ്പ്​ പുരോഗമിക്കുന്ന നാ​​​ഗാ​​​ലാ​​​ന്‍​​​ഡി​​​ല്‍ ടിസിത്​ ജില്ലയിലെ ഒരു പോളിങ്​ ബൂത്തിനു നേരെ ബോംബേറ്​. ഒരാള്‍ക്ക് പരിക്കേറ്റു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇൗ അക്രമം ഒഴിച്ചു നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പ്​ സമാധാനപരമായാണ്​ പുരോഗമിക്കുന്നത്​. നാ​​​ഗാ​​​ലാ​​​ന്‍​​​ഡി​​​ലെയും മേ​​​ഘാ​​​ല​​​യ​​​യി​​​ലെയും 59 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് ഇ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്നത്. മാ​​​ര്‍​​​ച്ച്‌ മൂ​​​ന്നി​​​നു ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും.      

കണ്ണൂരില്‍ സിപിഎം ഓഫീസിന് നേരെ ബോംബേറ്

കണ്ണൂര്‍: അഴീക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരെ ബോംബെറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ബോംബേറില്‍ ഓഫീസിന്‍റെ വാതിലും ജനല്‍ ചില്ലുകളും തകര്‍ന്നു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.    

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പൊട്ടിയത് ബോംബ് തന്നെ

മലപ്പുറം കലക്ടറേറ്റില്‍ പൊട്ടിയത് ബോംബ്  തന്നെയെന്ന് കണ്ടെത്തി. സ്ഫോടനത്തിന് ഉപയോഗിച്ചത് അമോണിയം നൈട്രേറ്റ്