ഭഗവാന്‍ ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീമുകളുടെയും പൂര്‍വ്വികനാണെന്ന് രാംദേവ്

അഹമ്മദാബാദ്: രാമക്ഷേത്രം രാഷ്ട്രത്തിന്‍റെ അഭിമാന വിഷയമാണെന്നും ഇതിന് വോട്ട് ബാങ്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അവകാശപ്പെട്ട് യോഗാ ഗുരു ബാബാ രാംദേവ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ വിഷയം രാജ്യവ്യാപകമായി ചര്‍ച്ചയായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവനയുമായി ബാബാ രാംദേവ് രംഗത്ത് വന്നത്. ഭഗവാന്‍ ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീമുകളുടെയും പൂര്‍വ്വികനാണെന്ന് രാംദേവ് പറഞ്ഞു. ഗുജറാത്തിലെ ഖേഡ ജില്ലയിലുള്ള നാഡിയാദ് നഗരത്തിലെ ശാന്ത്‌റാം ക്ഷേത്രത്തില്‍ സംഘടിപ്പിച്ച യോഗ ശിബിര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അയോധ്യയില്‍ തന്നെ രാമക്ഷേത്രം […]

രാമനും കൃഷ്ണനും പുകവലിച്ചിരുന്നില്ല, പിന്നെന്തിനാണ് നമ്മള്‍ പുകവലിക്കുന്നത്; സന്ന്യാസിമാരെ ഉപദേശിച്ച് ബാബാ രാംദേവ്

പ്രയാഗ്: പുകവലിക്കുന്ന സന്ന്യാസിമാരെ ഉപദേശിച്ച് യോഗ ഗുരു ബാബാ രാംദേവ്. രാമനും കൃഷ്ണനും പുകവലിച്ചിരുന്നില്ല. പിന്നെന്തിനാണ് നമ്മള്‍ പുകവലിക്കുന്നത്. പുകവലി ഉപേക്ഷിക്കുന്നതിന് നാം പ്രതിജ്ഞ എടുക്കണമെന്നും കുംഭമേളയില്‍ പങ്കെടുക്കവേ രാംദേവ് പറഞ്ഞു. നമ്മള്‍ രാമനേയും കൃഷ്ണനേയുമാണ് പിന്തുടരുന്നത്. അവര്‍ ജീവിതത്തില്‍ ഒരിക്കലും പുകവലിച്ചിരുന്നില്ല. പിന്നെന്തിനാണ് നമ്മള്‍ പുകവലിക്കുന്നത് പുകവലി ഉപേക്ഷിക്കുന്നതിന് നാം പ്രതിജ്ഞ എടുക്കണം. വീട്, അമ്മ, അച്ഛന്‍ ഉള്‍പ്പടെ എല്ലാം ഉപേക്ഷിച്ചവരാണ് സന്ന്യാസിമാര്‍. പിന്നെ എന്തുകൊണ്ട് നമുക്ക് പുകവലി ഉപേക്ഷിക്കാന്‍ കഴിയുന്നില്ലെന്നും രാംദേവ് ചോദിച്ചു. മേളയില്‍ […]

രണ്ടു കുട്ടികളില്‍ കൂടുതലുള്ള ദമ്പതികളുടെ വോട്ടവകാശം റദ്ദാക്കണം: ബാബാ രാംദേവ്

ഹരിയാന: രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന വിവാദ പരാമര്‍ശവുമായ് യോഗ ആചാര്യന്‍ ബാബാ രാംദേവ്. രണ്ട് കുട്ടികളില്‍ കൂടുതലുള്ള ദമ്പതികളുടെ വോട്ടവകാശം സര്‍ക്കാര്‍ ഇല്ലാതാക്കണമെന്നും കൂടാതെ അവര്‍ക്കായി നല്‍കുന്ന തൊഴില്‍, ചികിത്സ സൗകര്യങ്ങള്‍ എടുത്തു കളയണമെന്നുമാണ് രാംദേവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദു ആയാലും മുസ്ലിം ആയാലും ഈ നിബന്ധനകള്‍ ഇരുവര്‍ക്കും ബാധകമാണ്. എന്നാല്‍ മാത്രമേ ജനസംഖ്യ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളുവെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് വോട്ടവകാശം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യം ഇതിനു മുന്‍പും രാംദേവ് ഉന്നയിച്ചിരുന്നു. […]

ബാബ രാംദേവിന്‍റെ കമ്പനിയുടെ ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കണം: ഹെെക്കോടതി

ഉത്തരാഖണ്ഡ്: യോഗാ ഗുരു ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം കര്‍ഷകര്‍ക്ക് വീതിച്ചു നല്‍കാന്‍ ഉത്തരാഖണ്ഡ് ഹെെക്കോടതി ഉത്തരവിട്ടു. രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാര്‍മസിക്കെതിരെയാണ് കോടതി നടപടിയെടുത്തത്. 2002 ലെ ജൈവ വൈവിധ്യ ആക്‌ട് പ്രകാരം ന്യായവും നീതിപൂര്‍വ്വവുമായി ആനുകൂല്യങ്ങള്‍ പങ്കുവയ്‌ക്കുന്നത് സംബന്ധിച്ചുള്ള വകുപ്പുകള്‍ ഉയര്‍ത്തി കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. ഉത്തരാഖണ്ഡ് ജൈവ വൈവിധ്യ ബോര്‍ഡിന് (യു.ബി.ബി) എതിരെ ദിവ്യ ഫാര്‍മസി സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ആയുര്‍വേദ, പോഷകാഹാര […]

അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാനാവില്ല: ബാബാ രാംദേവ്

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന കാര്യത്തെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് ബിജെപി സഹയാത്രികനും യോഗ ഗുരുവുമായ ബാബാ രാംദേവ്. ഇന്ത്യന്‍ രാഷ്ട്രീയം അതി സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ രാജ്യം ആര് ഭരിക്കുമെന്നോ ആരാകും അടുത്ത പ്രധാനമന്ത്രിയെന്നോ പറയാനാകില്ല. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള രാംദേവിന്‍റെ അഭിപ്രായം വലിയ തോതില്‍ ചര്‍ച്ചയാകുകയാണ്. രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനില്ലെന്നും ആരെയും പിന്തുണയ്ക്കാനും എതിര്‍ക്കാനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപരവും രാഷ്ട്രീയപരവുമായ പ്രത്യേക അജണ്ടകളൊന്നും ഞങ്ങള്‍ക്കില്ല. ഇന്ത്യയെ വര്‍ഗീയമായതോ ഹിന്ദുക്കള്‍ക്ക് […]

രാംദേവിന്‍റെ കിംഭോ ആപ്പിനെക്കുറിച്ച് പരാതി പ്രളയം

ഇന്ത്യയുടെ ആദ്യത്തെ മെസേജിങ്ങ് ആപ്പ്എന്ന അവകാശ വാദത്തോടെ ബാബ രാംദേവിന്‍റെ  പതഞ്ജലി കമ്പനി പുറത്തിറക്കിയ കിംഭോ ആപ്പിനെക്കുറിച്ച് പ്ലേ സ്റ്റോറിൽ വൻ പരാതി പ്രളയം. ക്രാപ് ആപ്പ് (ഉപയോഗശൂന്യമായ ആപ്പ്) എന്നാണ് മിക്കവരും കിംഭോ ആപ്പിനെതിരെ പരാതി പറയുന്നത്. പ്ലേ സ്റ്റോറിലെ കിംഭോ ആപ്പ് പേജിൽ ഒരാൾ പോലും ആപ്പ് മികച്ചതാണെന്ന് പറയുന്നില്ല. നിരവധി പ്രശ്നങ്ങളാണ് ആപ്പ് ഡെവലപ്പർമാരും ടെക്കികളും റിപ്പോർട്ട് ചെയ്യുന്നത്. മികച്ചൊരു ആപ്പ് പുറത്തിറക്കുന്നതിന് പകരം തട്ടിക്കൂട്ട് കിംഭോ ആപ്പാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. സ്വദേശി സമൃദ്ധി എന്ന പേരിൽ പുറത്തിറക്കുന്ന […]

കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ വോട്ടവകാശം നിഷേധിക്കണം, വിവാഹം കഴിക്കാത്തവരെ ആദരിക്കണം: ബാബാ രാംദേവ്

ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമാക്കാന്‍ യോഗാ ഗുരു ബാബാ രാംദേവിന്‍റെ പക്കല്‍ ഉഗ്രനൊരു ഐഡിയയുണ്ട്. അദ്ദേഹം ആ ഐഡിയ തുറന്ന് പറയുകയും ചെയ്തു. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുന്നവരുടെ വോട്ടവകാശം എടുത്ത് കളയണമെന്നാണ് പതഞ്ജലി ആയുര്‍വേദ സഹസ്ഥാപകന്‍ കൂടിയായ രാംദേവിന്‍റെ ആവശ്യം. വിവാഹം കഴിക്കാതെ ജീവിക്കുന്ന തന്നെപ്പോലുള്ള സന്ന്യാസിമാരെ ആദരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിദ്വാറിലെ ആശ്രമത്തില്‍ അനുയായികളോട് സംസാരിക്കവെയാണ് ബാബാ രാംദേവ് തന്‍റെ  ബാച്ചിലര്‍ പദവിയെക്കുറിച്ച് അഭിമാനം കൊണ്ടത്. രാജ്യത്ത് ജനസംഖ്യ പിടിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് […]

പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി പതഞ്‌ജലി

ന്യൂഡല്‍ഹി: പതഞ്ജലി പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നു. പാല്, തൈര്, ചീസ് മുതലായവയാണ് പുതിയതായി അവതരിപ്പിക്കുന്നത്. 2020 ഓടെ വരുമാനം 1000 കോടി രൂപയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്. ഡല്‍ഹി, മുംബൈ, പുണെ, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി 56,000 ചെറുകിട കച്ചവടക്കാരുമായി ഇതിനായി കൂട്ടുകെട്ടുണ്ടാക്കിയതായി ബാബാ രാംദേവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2019-20 ആകുമ്പോഴേയ്ക്കും ദിനംപ്രതി പത്ത് ലക്ഷം ലിറ്റര്‍ പാലെങ്കിലും ഉത്പാദിപ്പിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പാലുത്പന്നങ്ങള്‍ ഉടനെ വിപണിയിലെത്തും. തുടക്കത്തില്‍ നാലുലക്ഷം ലിറ്റര്‍ പാല്‍ വിതരണം ചെയ്യുമെന്നാണ് അവകാശപ്പെടുന്നത്. […]

പതഞ്​ജലി ഗ്രൂപ്പിന്‍റെ കിംഭോ ആപ്പ്​ പിന്‍വലിച്ചു

ന്യൂഡല്‍ഹി: വാട്ട്സ്​​ആപ്പ്​ മെസ്സഞ്ചറിന്​ വെല്ലുവിളിയാകുമെന്ന അവകാശവാദവുമായി കിംഭോ മെസ്സേജിങ്​ ആപ്പ് പുറത്തിറക്കി പതഞ്​ജലി ഗ്രൂപ്പ്​ വെട്ടിലായി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആപ്പിലൂടെ ചോരുന്നെന്ന വ്യാപക പരാതിയെ തുടര്‍ന്ന് കിംഭോ ആപ്പ് പിന്‍വലിച്ചു. ഇത് ഒരു ട്രയല്‍ മാത്രമാണെന്നും ഔദ്യോഗികമായി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നുമാണ് കിംഭോയുടെ വിശദീകരണം. പ്രശസ്ത ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകന്‍ എലിയട്ട് ഓള്‍ഡേര്‍സണ്‍ ട്വിറ്ററിലൂടെ ആപ്ലിക്കേഷനെ വിമര്‍ശിച്ചിരുന്നു. ദുരന്തമെന്നും തമാശയെന്നുമാണ് ആപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഉപഭോക്താവിന്‍െറ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താം. എല്ലാ ഉപയോക്താക്കളുടെയും ഫോണിലെ സന്ദേശങ്ങള്‍ […]

വാട്സാപ്പിന് വെല്ലുവിളിയുമായി ബാബാ രാംദേവ്; ‘കിംഭോ’ ഉടനെത്തും

ന്യൂഡല്‍ഹി: വാട്സാപ്പിന് വെല്ലുവിളിയുമായി ബാബാ രാംദേവ്. സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് പുതിയ മെസേജിംഗ് ആപ്പ് കിംഭോ പുറത്തിറക്കിയത്. സ്വദേശി സമൃദ്ധിക്കു ശേഷം കിംഭോ വരുമെന്നും അത് വാട്സ്‌ആപ്പിനു വെല്ലുവിളിയാകുമെന്നും പതഞ്ജലി വക്താവ് എസ്.കെ തിജര്‍ വാല ട്വീറ്റ് ചെയ്തിരുന്നു. ഇതിനോടകം ഒരു ബില്ല്യണ്‍ ആളുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘കിംഭോ’ ഡൗണ്‍ലോഡ് ചെയ്തത്. വീഡിയോകള്‍, ഫോട്ടോകള്‍, ഡൂഡില്‍, സ്റ്റിക്കറുകള്‍, GIF എന്നിങ്ങനെയുള്ള ധാരാളം ഫീച്ചറുകള്‍ ഈ ആപ്പിലുണ്ട്.