പനാജി: വിവാഹം കഴിക്കാത്തതാണ് തന്‍റെ സന്തോഷത്തിന് കാരണമെന്ന് ബാബാ രാംദേവ്. ഭാര്യയും മക്കളുമില്ലാത്തതിനാല്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. വിവാഹം എന്നത് നിസാരകാര്യമല്ലെന്നും സന്തോഷമായി ജീവിക്കാന്‍ കുടുംബത്തിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവ ഫെസ്റ്റ് 2018നെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം. ”രാജ്യത്തെ കൊള്ളയടിച്ച ഈസ്റ്റ് ഇന്ത്യ പോലെയുള്ള കമ്പനികളെ പാഠം പഠിപ്പിക്കണമെന്നത് ചെറുപ്പം മുതലെയുള്ള ആഗ്രഹമായിരുന്നു. മള്‍ട്ടിനാഷണല്‍ കമ്പനികളുടെ കൊള്ളയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് താന്‍ പഠിച്ചതെന്തോ അത് ഇവിടുത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നിക്ഷേപിച്ചത്. ഇവിടെ […]

