കൊച്ചി: മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോകള്‍ക്ക് പിടിവീഴുന്നു. ഓട്ടോകാര്‍ക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍.മീറ്റര്‍ ഇല്ലാതെയും ഉള്ള മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയുമൊക്കെ ഓടുന്ന ഓട്ടോകളെ പിടികൂടാന്‍ കൊച്ചിയില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി. തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി പ്രദേശങ്ങളില്‍ ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്ന വ്യാഴാഴ്ച കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ മിന്നല്‍ പരിശോധന. തോപ്പുംപടിയില്‍ നിന്നാണ് കളക്ടര്‍ വാഹനങ്ങള്‍ പരിശോധിച്ചത്. ആര്‍.ടി.ഒ. ജോജി പി. ജോസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പടിഞ്ഞാറന്‍ കൊച്ചിയില്‍ […]
Tag: auto charge
പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ ഇനിയും സമയമെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ ഇനിയും സമയമെടുക്കും. പുതിയ നിരക്കിന് അനുസരിച്ച് മീറ്ററുകള്‍ മുദ്രണം ചെയ്‌തെങ്കില്‍ മാത്രമേ ഇത് നടപ്പിലാകൂ. എന്നാല്‍ ഇതിന് വേണ്ട നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. നിരക്ക് പുതുക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനം ഔദ്യോഗികമായി ലീഗല്‍ മെട്രോളജി വകുപ്പിന് ലഭിച്ചിട്ടില്ല. ഇത് ലഭിച്ചതിന് ശേഷം മാത്രമേ മീറ്റര്‍ മുദ്രണം ചെയ്യുകയുള്ളൂ. സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോകളുടെയും മീറ്ററുകള്‍ ഒറ്റയടിക്ക് പുതിയ നിരക്കിലേക്ക് മാറ്റാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ ഘട്ടം, ഘട്ടമായിട്ടായിരിക്കും ഇത് നടക്കുക. മൂന്ന് മാസം […]
സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയുമായി വര്‍ധിപ്പിച്ചു. നിലവില്‍ 1.25 കിലോമീറ്റര്‍ വരെ ഓട്ടോറിക്ഷയ്ക്ക് മിനിമം ചാര്‍ജ് 20 രൂപയും ടാക്സിയ്ക്ക് മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഓട്ടോ-ടാക്സി നിരക്ക് കൂട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഓട്ടോയുടെ കുറഞ്ഞനിരക്ക് […]
ഒാട്ടോ മിനിമം ചാര്‍ജ് ഉയര്‍ത്താന്‍ നിവേദനം
ബെംഗളുരു: ഇന്ധന വില വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യത്തില്‍ സര്‍വ്വീസ് നടത്താന്‍ സാധിക്കില്ലെന്ന് ഒാട്ടോ തൊഴിലാളി സംഘടന പ്രതിനിധികള്‍ ബെംഗളുരു നഗര ജില്ലാ ഡപ്യൂട്ടി കമ്മീഷണര്‍ക്ക് നിവേദനം നല്‍കി. പെട്രോള്‍ , എല്‍പിജി വില ഉയര്‍ന്നതോടെ യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യം ഇതോടെ തൊഴിലാളി സംഘടനകള്‍ശക്തമാക്കി കഴിഞ്ഞു. നിലവില്‍ 25 രൂപയാണ് നിരക്ക് എന്നാല്‍ ഇത് 25 ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം, ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ […]
ഇന്ത്യയില്‍ ‘വിമാനയാത്ര’ ഓട്ടോയേക്കാള്‍ ലാഭകരമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓട്ടോറിക്ഷാ യാത്രാനിരക്ക് വിമാനനിരക്കിനേക്കാള്‍ കൂടുതലാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. തിങ്കളാഴ്ച ഗോരഖ്പുര്‍ വിമാനത്താവളത്തിന്റെ പുതിയ ആഭ്യന്തര ടെര്‍മിനല്‍ കെട്ടിട ഉദ്ഘാടനത്തില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ അവകാശവാദം. ഇതിനെ സാധൂകരിക്കാന്‍ കണക്കുകളും മന്ത്രി നിരത്തി. ഓട്ടോ റിക്ഷയുടെ നിരക്കിനു താഴെയാണ് ഇപ്പോള്‍ വിമാനിരക്ക്. രണ്ടു പേര് ഒരു ഓട്ടോയില്‍ പത്തു രൂപയ്ക്കു യാത്ര ചെയ്താല്‍ അഞ്ചു രൂപ ഒരു കിലോമീറ്ററിനു ചെലവാകും. എന്നാല്‍ വിമാനനിരക്ക് നോക്കുകയാണെങ്കില്‍ കിലോമീറ്ററിനു വെറും നാലു രൂപ മാത്രമാണു ചെലവുവരുന്നത്- മന്ത്രി […]



