ഒാട്ടോ മിനിമം ചാര്‍ജ് ഉയര്‍ത്താന്‍ നിവേദനം

ബെം​ഗളുരു: ഇന്ധന വില വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യത്തില്‍ സര്‍വ്വീസ് നടത്താന്‍ സാധിക്കില്ലെന്ന് ഒാട്ടോ തൊഴിലാളി സംഘടന പ്രതിനിധികള്‍ ബെം​ഗളുരു ന​ഗര ജില്ലാ ഡപ്യൂട്ടി കമ്മീഷണര്‍ക്ക് നിവേദനം നല്‍കി.

പെട്രോള്‍ , എല്‍പിജി വില ഉയര്‍ന്നതോടെ യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യം ഇതോടെ തൊഴിലാളി സംഘടനകള്‍ശക്തമാക്കി കഴിഞ്ഞു.

നിലവില്‍ 25 രൂപയാണ് നിരക്ക് എന്നാല്‍ ഇത് 25 ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം, ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനം എടുക്കാനാകുകയുള്ളുവെന്ന് ഡപ്യൂട്ടി കമ്മീഷ്ണര്‍ വ്യക്തമാക്കി.

prp

Related posts

Leave a Reply

*