നടന് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ശുഭരാത്രി’യിലെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പുറത്ത് വിട്ട് നായിക അനു സിത്താര. കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന ചിത്രത്തിന് ശേഷം ദീലീപ് നായകനായി എത്തുന്ന ചിത്രമാണ് ശുഭരാത്രി. വ്യാസന് കെ പിയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. തുളസി മാലയണിഞ്ഞ് നില്ക്കുന്ന ദിലീപിന്റെയും അനു സിതാരയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അനു സിത്താര തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ദിലീപിന്റെ പുതിയ ചിത്രത്തില്‍ സിദ്ദിഖും ഒരു പ്രധാന […]
Tag: anu sithara
അഭിനയത്തിലും നൃത്തത്തിലുമെല്ലാം എന്റെ ഏറ്റവും വലിയ വിമര്ശകന് ഭര്‍ത്താവാണ്: അനു സിതാര
സ്കൂള്‍, സര്‍വകലാശാല കലോത്സവങ്ങളിലെ പ്രതിഭയായിരുന്ന വയനാട്ടുകാരി അനു സിതാര, ഇന്നു മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന യുവ നായികയാണ്. ചെറിയ വേഷങ്ങളിലൂടെ കഴിവു തെളിയിച്ച ഈ കലാകാരി ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി ഇരുപതോളം സിനിമകളില്‍ നായികയായി. ദിലീപ് നായകനായി വ്യാസന് സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയിലെ നായികാവേഷവും അനു സിത്താരയ്ക്കാണ്. തന്റെ കലാജീവിതത്തിലെ വഴിത്തിരിവുകള്‍ അനു സിതാര പങ്കുവയ്ക്കുന്നു. ”കലോല്‍സവങ്ങളിലെ നൃത്ത മികവു തന്നെയാണ് എന്നെ സിനിമയില്‍ എത്തിച്ചത്. പൊട്ടാസ് […]
ടൊവിനോയുമായി ഗ്യാപിട്ട് നിന്നാല്‍ മതിയെന്ന് ആരാധകന്റെ ഉപദേശം, ഇത്ര ഗ്യാപ് മതിയോയെന്ന് അനുസിത്താര
ടൊവിനോ തോമസിന്റെ ചിത്രങ്ങളെല്ലാം ഒരുതരത്തില്‍ വിവാദങ്ങളില്‍ ഇടംപിടിച്ചതാണ്. മായാനദിയിലെ ലിപ്ടുലിപ്പും അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രത്തിലെ പ്രണയരംഗങ്ങളും, തീവണ്ടിയിലെ പുകവലിയുമൊക്കെ വിവാദങ്ങളില്‍ നിറഞ്ഞുനിന്നു. ടൊവിനോ ഒരു ചുംബന വീരനാണെന്നുവരെ പരിഹാസമുണ്ടായി. ഇപ്പോഴിതാ ടൊവിനോയ്ക്കൊപ്പം അഭിനയിക്കുന്ന അനു സിത്താരയ്ക്ക് ആരാധകന്റെ ഉപദേശവുമെത്തി. കുപ്രസിദ്ധ പയ്യനിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അതിലും പ്രണയരംഗങ്ങളുണ്ടെന്ന് ഉറപ്പായി. ഇതോടെയാണ് അനുസിത്താരയ്ക്ക് ഉപദേശമെത്തിയത്. ചേച്ചി ടോവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി, എന്നാണ് […]
വിപി സത്യന്റെ കഥപറയുന്ന ‘ക്യാപ്റ്റന്റെ’ ടീസര്‍ പുറത്തെത്തി
മലയാളികളുടെ അഭിമാനവും, ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ മുന്‍ നായകനുമായിരുന്ന വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ക്യാപ്റ്റന്‍’. ജയസൂര്യ വി.പി സത്യനായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.അനു സിതാരയുടെ ക്യാരക്റ്റര്‍ ടീസറാണ് പുറത്തുവന്നിട്ടുള്ളത്. കേരള ഫുട്ബോളിനും ഇന്ത്യന്‍ ഫുട്ബോളിനും മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു വി.പി സത്യന്.