മന്ത്രിസ്ഥാനത്ത് തിരികെ പ്രവേശിക്കാനിരിക്കെ ശശീന്ദ്രന്‍റെ കുരുക്ക് വീണ്ടും മുറുകുന്നു

കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്ന മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയേയും സമീപിച്ചിരിക്കുന്നത്.   കേസില്‍ സിജെഎം കോടതി കുറ്റവിമുക്തനാക്കിയ ശശീന്ദ്രന്‍ വ്യഴാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. നേരത്തെ, മഹാലക്ഷ്മി സമര്‍പിച്ച ഹര്‍ജി സിജെഎം കോടതി തള്ളിയിരുന്നു. ഫോണ്‍കെണി കേസില്‍ ശശീന്ദ്രനെതിരെ പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തക പിന്നീട് ഈ പരാതി പിന്‍വലിച്ചിരുന്നു. ഈ […]

സുനന്ദ പുഷ്കറിന്‍റെ മരണം: ഒന്നും ഒളിക്കാനില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: സുനന്ദ പുഷ്​കറി​​െന്‍റ മരണവുമായി ബന്ധപ്പെട്ട്​ മാധ്യമങ്ങള്‍ വസ്​തുതകള്‍ വളച്ചൊടി​ച്ചെന്നും, തനിക്കെതിരെ നടന്നത്​ നിലവാരം ഒട്ടുമില്ലാത്ത മാധ്യമ​ പ്രവര്‍ത്തനമെന്നും ശശി തരൂര്‍ എം.പി. സുനന്ദയുടെ മരണത്തില്‍ പുതിയ സംശയങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ ദിവസം അ​ര്‍​ണ​ബ്​ ഗോ​സ്വാ​മി​യു​ടെ റി​പ്പ​ബ്ലി​ക്​ ടി.​വി രംഗത്ത്​ വന്ന പശ്​ചാത്തലത്തി​ലാണ്​ തരൂരി​​െന്‍റ  ഈ പ്രതികരണം. സുനന്ദയുടെ മൃ​ത​ദേ​ഹം 307ാം ന​മ്ബ​ര്‍ മു​റി​യി​ല്‍ ​നി​ന്ന്​ 345ാം ന​മ്ബ​ര്‍ മു​റി​യി​ലേ​ക്ക്​ മാ​റ്റി​യെ​ന്ന്​ പറയപ്പെടുന്ന​ ഒാ​ഡി​യോ ടേ​പ്​ സംഭാഷണം ടി.വി കഴിഞ്ഞ ദിവസം പുറത്ത്​ വിട്ടിരുന്നു. ഡ​ല്‍​ഹി​യി​ലെ ലീ​ല പാ​ല​സ്​ […]