ഭക്ഷണത്തില്‍ പാറ്റ; യാത്രക്കാരനോട് മാപ്പുപറഞ്ഞ് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഭോപ്പാലില്‍ നിന്നും മുബൈയിലേക്ക് പോവുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ അധികൃതര്‍ മാപ്പു പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചതായി എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാരനായ രോഹിത് രാജ് സിങ് ചൗഹാനാണ് ഇഡ്ഡലിക്കും വടയ്ക്കും സാമ്പാറിനുമൊപ്പം പാറ്റയെ കിട്ടിയത്. തുടര്‍ന്ന് ഇയാള്‍ അധികൃതരോട് പരാതിപ്പെടുകയും ചെയ്തു. ഭക്ഷണത്തോടൊപ്പമുള്ള പാറ്റയുടെ ചിത്രം രോഹിത് ട്വീറ്റ് ചെയ്തിട്ടുണ്ട്. വിഷയത്തെ തൂടര്‍ന്ന് എയര്‍ ഇന്ത്യ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ […]

കണ്ണൂര്‍-അബുദാബി ഗോ എയര്‍ സര്‍വീസ് മാര്‍ച്ച് മുതല്‍, ആഴ്ചയില്‍ നാല് സര്‍വ്വീസുകള്‍

കണ്ണൂര്‍:  ഗോ എയറിന്‍റെ കണ്ണൂര്‍-അബുദാബി സര്‍വീസുകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. ഗോ എയറിന്‍റെ  ഇരുപത്തിയെട്ടാമതു സര്‍വീസും, നാലാമത് അന്തര്‍ദേശീയ സര്‍വീസുമാണ് മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്നത്. ഫെബ്രുവരി അവസാനം ഗോ എയര്‍ കണ്ണൂര്‍ മസ്‌കറ്റ് സര്‍വീസും ആരംഭിക്കുന്നതാണ്. 6999 രൂപ മുതലാണ് വിമാന ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ആഴ്ച്ചയില്‍ നേരിട്ടുള്ള നാല് സര്‍വീസുകളാണ് ഗോ എയര്‍ ഒരുക്കുന്നത്. ഗോ എയറിന്‍റെ വളര്‍ച്ച ശക്തിപ്പെടുത്തുന്നതോടൊപ്പം യാത്രകാര്‍ക്ക് മികച്ച യാത്രാനുഭവവും കമ്പനി ഒരുക്കുന്നു. അബുദാബിയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുവാന്‍ സാധിച്ചതില്‍ അതിയായ […]

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ സര്‍വ്വീസ് മാര്‍ച്ച് 31 മുതല്‍

കണ്ണൂര്‍ : കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ തുടങ്ങാന്‍ തീരുമാനമായി. മാര്‍ച്ച് 31 മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇന്‍ഡിഗോ വിമാനം സര്‍വ്വീസ് തുടങ്ങുകയാണ്. ജനുവരി 25 മുതല്‍ ഹൈദരാബാദ്, ചെന്നെ , ഹൂഗ്ലി,ഗോവ സര്‍വ്വീസുകള്‍ തുടങ്ങാനും തീരുമാനം ആയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ ഗോ എയര്‍ മസ്‌കറ്റ് സര്‍വ്വീസ് ആരംഭിക്കും. സ്‌പൈസ് ജറ്റ് സര്‍വ്വീസ് തുടങ്ങാന്‍ സന്നദ്ധരാണെന്നും അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ സര്‍വ്വീസ് എപ്പോള്‍ മുതലെന്ന് തീരുമാനമായിട്ടില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷാര്‍ജ […]

ജെറ്റ് എയര്‍വേസിന്‍റെ 10 സര്‍വ്വീസുകള്‍ റദ്ദാക്കി

മുംബൈ: ഞായറാഴ്ച്ച മുംബൈയില്‍നിന്നുള്ള ജെറ്റ് എയര്‍വേസിന്‍റെ പത്ത് സര്‍വീസുകള്‍ റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. ആഭ്യന്തര സര്‍വ്വീസുകളാണ് റദ്ദുചെയ്തത്. സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതോടെ നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു. എന്നാല്‍, യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ജെറ്റ് എയര്‍വേസ് ഖേദം രേഖപ്പെടുത്തി.

നേട്ടം കൊയ്ത് എയര്‍ ഇന്ത്യ; കണ്ണൂര്‍-അബുദാബി ടിക്കറ്റുകള്‍ ഒരു മണിക്കൂറിനുള്ളില്‍ വിറ്റു തീര്‍ന്നു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ടിക്കറ്റ് വിറ്റു തീര്‍ന്നു. ഉദ്ഘാടനദിവസംതന്നെ യാത്രചെയ്യാനുള്ള നാട്ടുകാരുടെ ആഗ്രഹമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് വന്‍ നേട്ടമായത്. ചൊവ്വാഴ്ച കാലത്ത് പത്തരയോടെയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കും തിരിച്ചുമാണ് ഡിസംബര്‍ ഒമ്പതിനുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ കന്നിയാത്ര.കാലത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ ശ്യാം സുന്ദറിന്‍റെ വീഡിയോ സന്ദേശത്തിന് തൊട്ടുപിന്നാലെയായിരുന്നു ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയത്. അബുദാബിയില്‍നിന്ന് കണ്ണൂരിലേക്കുള്ള യാത്രടിക്കറ്റ് വില്‍പ്പന 670 […]

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളിലേക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

കണ്ണൂര്‍: അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. അബുദാബി, റിയാദ്, മസ്കറ്റ്, ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളുടെ ബുക്കിംഗാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. ദുബായിലേക്ക് ആദ്യഘട്ടത്തില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ തത്കാലം ഒരു വിമാനമാണ് എയര്‍ ഇന്ത്യ എത്തിക്കുക. ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തു നിന്നും ഈ വിമാനം എത്തും. ഡിസംബര്‍ ഒന്‍പതിന് രാവിലെ […]

കേന്ദ്ര സര്‍ക്കാരിന്‍റെ വാക്കിന് പുല്ലുവില; ആകാശക്കൊള്ള നടത്തി വിമാനക്കമ്പനികള്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ഉറപ്പുകള്‍ പാടെ ലംഘിച്ച്‌ നിരക്ക് പത്തിരട്ടി കൂട്ടി ആകാശത്ത് കൊള്ള നടത്തി വിമാനക്കമ്പനികള്‍. ബലി പെരുന്നാള്‍, ഓണം അവധികളും നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടതും മുതലെടുത്ത് തീവെട്ടിക്കൊള്ളയാണു വിമാനക്കമ്പനികള്‍ നടത്തുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ദുബായ് ഉള്‍പ്പെടെയുള്ള വിദേശനഗരങ്ങളിലേക്കും പത്തിരട്ടി വരെയാണു നിരക്കു കൂടിയത്. കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ നിരക്ക് അമിതമായി വര്‍ധിപ്പിക്കരുതെന്ന വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങളെയെല്ലാം പാടെ അവഗണിച്ച്‌ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയര്‍ ഇന്ത്യയില്‍ തന്നെയാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. […]

നെടുമ്പാശേരിയില്‍ കനത്ത മഴയില്‍ വിമാനം റണ്‍വേയില്‍ തെന്നി മാറി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കനത്ത മഴയില്‍ വിമാനം റണ്‍വേയില്‍ തെന്നി മാറി. പുലര്‍ച്ചെ 2.18ന് ഇറക്കിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രത കൊണ്ടാണ് അപകടം ഒഴിവായത്. ഈ വിമാനത്തില്‍ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തില്‍ യാത്രയാക്കും. ചൊവ്വാഴ്ച ഇന്‍ഡിഗോയുടെ രണ്ടു വിമാനങ്ങള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് വ്യത്യാസത്തിലായിരുന്നു. ഇന്‍ഡിഗോയുടെ എയര്‍ബസുകളായ എ-320 വിമാനങ്ങളാണ് 27,000 അടി ഉയരത്തില്‍ തൊട്ടടുത്തു വന്നത്. രണ്ട് വിമാനങ്ങളിലുമായി മലയാളികടക്കം 328 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കോയമ്പത്തൂര്‍ – ഹൈദരാബാദ് […]

എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ താല്‍കാലികമായി നിര്‍ത്തി വെച്ചു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഒാഹരികള്‍ വാങ്ങാന്‍ ആളെ കിട്ടാത്തതിനാല്‍ ഒാഹരി വിറ്റഴിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നിര്‍ത്തി വെച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാലും കാര്യമില്ലെന്ന വിലയിരുത്തലിന്‍റെ  അടിസ്ഥാനത്തിലാണ് തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ തത്കാലം പിന്‍മാറിയത്. ധനകാര്യ വകുപ്പി​​ന്‍റെ താത്​ക്കാലിക ചുമതല കൂടി വഹിക്കുന്ന മന്ത്രി പീയുഷ്​ ഗോയല്‍, സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ്​ പ്രഭു, ഗതാഗത വകുപ്പ്​ മന്ത്രി നിതിന്‍ ഗഡ്​കരി, ധനകാര്യ, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന […]

വാട്സാപ്പില്‍ ഇങ്ങെനെയൊരു സന്ദേശം കിട്ടിയോ..? എങ്കില്‍ നിങ്ങളും പറ്റിക്കപ്പെട്ടു

ജെ​റ്റ് എ​യ​ർ​വേ​സ് അ​വ​രു​ടെ 25-ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് എ​ല്ലാ​വ​ർ​ക്കും ര​ണ്ടു വി​മാ​നടി​ക്ക​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി നൽകുന്നുവെന്ന് ഇന്നലെ രാവിലെ മുതൽ വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമെന്ന് ജെറ്റ് എയർവേയ്‌സ് വ്യക്തമാക്കി. സന്ദേശത്തിനൊപ്പം ടിക്കറ്റ് ലഭിക്കാൻ സന്ദർശിക്കാനുള്ള ഒരു വെബ്സൈറ്റ് അഡ്രസ്സും നൽകിയിരുന്നു.വാട്സ്ആപ് സന്ദേശത്തിലുള്ള www.jetairways.com/ tickets എ​ന്ന ലിങ്കിൽ ക്ലി​ക്ക് ചെ​യ്താ​ൽ കമ്പനി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​നു പ​ക​രം മ​റ്റൊ​രു സൈ​റ്റി​ലേ​ക്കാ​ണു പ്ര​വേ​ശി​ക്കു​ന്ന​ത്. ഈ സന്ദേശം മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലായതോടെയാണ് വിശദീകരണവുമായി ജെറ്റ് എയർവേയ്‌സ് തന്നെ രംഗത്തെത്തിയത്. തങ്ങൾ […]