ഭക്ഷണത്തില്‍ പാറ്റ; യാത്രക്കാരനോട് മാപ്പുപറഞ്ഞ് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഭോപ്പാലില്‍ നിന്നും മുബൈയിലേക്ക് പോവുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ അധികൃതര്‍ മാപ്പു പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചതായി എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം.

വിമാനത്തിലെ യാത്രക്കാരനായ രോഹിത് രാജ് സിങ് ചൗഹാനാണ് ഇഡ്ഡലിക്കും വടയ്ക്കും സാമ്പാറിനുമൊപ്പം പാറ്റയെ കിട്ടിയത്. തുടര്‍ന്ന് ഇയാള്‍ അധികൃതരോട് പരാതിപ്പെടുകയും ചെയ്തു. ഭക്ഷണത്തോടൊപ്പമുള്ള പാറ്റയുടെ ചിത്രം രോഹിത് ട്വീറ്റ് ചെയ്തിട്ടുണ്ട്.

വിഷയത്തെ തൂടര്‍ന്ന് എയര്‍ ഇന്ത്യ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ യാത്രക്കാരനുമായി സംസാരിച്ചു. ഭക്ഷണ കരാറുകാരന് നോട്ടീസ് നല്‍കിട്ടുണ്ടെന്നും എയര്‍ ഇന്ത്യ ഈ വിഷയത്തെ ഗൗരവമായ് കാണുന്നുവെന്നും അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

prp

Related posts

Leave a Reply

*