ന്യൂഡല്‍ഹി: മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്പോര്‍ട്ട് ഒാഫീസര്‍ക്കെതിരെ നടപടിയെടുത്ത വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപം. മന്ത്രിയുടെ നടപടിയെ ചിലര്‍ വര്‍ഗീയമായി വ്യാഖ്യാനിക്കുകയും അവരെ വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്യുന്ന പോസ്റ്റുകളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്.
മന്ത്രിയുടെ കിഡ്നി ഒരിക്കല്‍ കൂടി തകരാറിലാവാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുമെന്നും ഒരു മുസ്ലിമിെന്റ കിഡ്നി ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ചിലര്‍ പ്രതികരിച്ചു. പാകിസ്താനികള്‍ക്ക് മെഡിക്കല്‍ വിസ അടിച്ച് നല്‍കുന്ന മന്ത്രിക്കെതിരെ ”വിസാ മാതാ” എന്ന ഹാഷ് ടാഗ് കാംപയിനും ചിലര്‍ നടത്തുന്നുണ്ട്. മുസ്ലിംകളെ പിന്തുണക്കുന്ന മന്ത്രിയെ കാബിനറ്റില്‍ നിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.
അതേസമയം ട്വീറ്റുകള്‍ക്ക് മറുപടിയുമായി സുഷമാ സ്വരാജ് തന്നെയെത്തിയിരുന്നു. ”17ാം തീയതി മുതല്‍ 22 വരെ താന്‍ ഇന്ത്യയില്‍ ഇല്ലായിരുന്നു. തന്റെ അസാന്നിധ്യത്തില്‍ എന്തൊെക്കയാണ് നടന്നത് എന്ന് അറിഞ്ഞില്ല. എന്തായാലും ചില ട്വീറ്റുകള്‍ കണ്ട് കൃതാര്‍ഥനായി. എനിക്ക് ഇഷ്ടമായവ ഞാന്‍ പങ്കുവെച്ചിട്ടുണ്ട്” സുഷമാ സ്വരാജ് ട്വിറ്ററിലൂടെ പ്രതികരിച്ചു.
‘കാരണമെന്തുമായിക്കൊള്ളട്ടെ, ഒരാളെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അധിക്ഷേപിക്കാനോ പാടില്ല. സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നും ഇത്രയും ഹീനമായ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടും അത് നേരിട്ട താങ്കളെ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസ് അവരുടെ ട്വീറ്റില്‍ പറഞ്ഞു.
സുഷമാ സ്വരാജിനെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്ന തരത്തിലടക്കമുള്ള ട്വീറ്റുകളും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. ചില ട്വീറ്റുകള്‍ മന്ത്രി തന്റെ ഒൗദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്കില്‍ കൂട്ടമായി ‘വണ്‍ സ്റ്റാര്‍ റിവ്യൂ നല്‍കിയും ചിലര്‍ പ്രതിഷേധിക്കുന്നുണ്ട്. തന്റെ മതേതര മുഖം കാത്തു സൂക്ഷിക്കാന്‍ രാജ്യ ദ്രോഹികളെ സുഷമാ സ്വരാജ് അനുകൂലിക്കുകയാണെന്നും ചിലര്‍.
