‘ആരും വെടിവയ്ക്കില്ല’ സുരക്ഷ സേനയ്ക്ക് മുന്നില്‍ ഭീകരന്റെ കീഴടങ്ങല്‍, വീഡിയോ

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരന്‍ സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങി. ഇയാളില്‍ നിന്ന് എകെ 47 തോക്ക് കണ്ടെടുത്തു. ഭീകരന്‍ കീഴടങ്ങുന്ന വീഡിയോ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ജഹാംഗീര്‍ ഭട്ട് എന്നയാളാണ് കീഴടങ്ങിയത്.

വീഡിയോയില്‍ സൈനികരെയും ഭീകരനെയും കാണാം. ഭീകരന്‍ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച്‌ സൈനികന്റെ അടുത്തേക്ക് വരുന്നു, ആരും വെടിവയ്ക്കുകയില്ലെന്ന് സൈനികര്‍ പറയുന്നത് കേള്‍ക്കാം. അവന് വെള്ളം കൊടുക്കൂ എന്നും പറയുന്നു.

മകനെ ഭീകരരുടെ സംഘത്തില്‍ നിന്ന് രക്ഷിച്ചതിന് ജഹാംഗീറിന്റെ പിതാവ് സുരക്ഷാ സേനയോട് നന്ദി പറയുന്ന മറ്റൊരു വീഡിയോയും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ‘അവനെ വീണ്ടും ഭീകക്കൊപ്പം പോകാന്‍ അനുവദിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ പിതാവിനോട് പറഞ്ഞു.

prp

Leave a Reply

*