വെള‌ളാപ്പള‌ളി നടേശനുമായി ചര്‍ച്ച നടത്തി പി കെ കൃഷ്‌ണദാസ്; വി.സി വിഷയത്തില്‍ പിന്തുണ അറിയിച്ചു

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള‌ളാപ്പള‌ളി നടേശനുമായി ചര്‍ച്ച നടത്തി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്‌ണദാസ്. ഇന്ന് രാവിലെ 10.30ഓടെയാണ് എന്‍.ഡി.എ നേതാക്കള്‍ക്കൊപ്പം കണിച്ചുകുളങ്ങരയിലെ വെള‌ളാപ്പള‌ളി നടേശന്റെ വീട്ടിലേക്ക് കൃഷ്‌ണദാസ് എത്തിയത്. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിഷയത്തില്‍ വെള‌ളാപ്പള‌ളിയുടെ നിലപാടിനോട് പൂര്‍ണ പിന്തുണ കൃഷ്‌ണദാസ് അറിയിച്ചു.

വെള‌ളാപ്പള‌ളി നടേശനുമായി ഒരുമണിക്കൂറോളം നേരത്തെ ചര്‍ച്ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളെ കണ്ട കൃഷ്‌ണദാസ് ശ്രീനാരായണ സര്‍വകലാശാല വിഷയത്തില്‍ വി.സി നിയമനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച വെള‌ളാപ്പള‌ളിയുടെ നിലപാടിനോട് യോജിക്കുന്നതായി പറഞ്ഞു.

prp

Leave a Reply

*