ഷാര്‍ജയിലേക്ക് യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് : എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അറിയിപ്പ്

അബുദാബി : ഷാര്‍ജയിലേക്ക് യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവര്‍ക്ക് സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. അബുദാബിയില്‍ താമസിക്കുന്നവര്‍ ഷാര്‍ജ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് മുന്‍പായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ അനുമതി വാങ്ങണമെന്നാണ് നിര്‍ദേശം. അല്‍ഐനിലും അബുദാബിയിലും ഇഷ്യൂ ചെയ‍്ത താമസ വിസയുള്ളവര്‍ ഷാര്‍ജയിലേക്കാണ് വരുന്നതെങ്കില്‍ ഐ.സി.എ അനുമതി വാങ്ങിയിരിക്കണമെന്നും, പുതിയ നിര്‍ദേശം ഉടനടി പ്രാബല്യത്തില്‍ വന്നതായും തങ്ങളുടെ ഫേസ്‍ബുക്ക് പേജിലൂടെ എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

അബുദാബി, അല്‍ ഐന്‍ വിസയുള്ളവര്‍ ഷാര്‍ജയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്ബ് https://uaeentry.ica.gov.ae/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ സ്ഥിതി പരിശോധിക്കണമെന്നു ഷാര്‍ജയുടെ ഔദ്യോഗിക വിമാനക്കമ്ബനിയായ എയര്‍ അറേബ്യ അറിയിച്ചിട്ടുണ്ട്.

prp

Leave a Reply

*