നിഷ വെബ്ബര്‍ എന്ന രണ്ടുവയസുകാരിയെ ദത്തെടുത്തു കൊണ്ടുള്ള സണ്ണി ലിയോണിന്‍റെ തിരുമാനം ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് ബോളിവുഡ് താരം സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് നിഷയെ ദത്തെടുത്ത്. കുഞ്ഞിനെ ദത്തെടുക്കാന്‍ ഇരുവരും കാണിച്ച മനസിനെ ബോളിവുഡ് മുഴുവന്‍ അഭിനന്ദിച്ചെത്തിയിരുന്നു. ട്വിറ്ററിലും ഫെയ്സ്ബുക്കിലും താരങ്ങളും ആരാധകരും ആശംസകള്‍ കൊണ്ട് ഇരുവരേയും മൂടിയിരുന്നു.

മകള്‍ എത്തിയതോടെ തങ്ങളുടെ ജീവിതം മാറിമറഞ്ഞെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇതിനിടയില്‍ താന്‍ വീണ്ടും അമ്മയായ കാര്യം പങ്കുവെച്ചിരിക്കുകയാണ് സണ്ണി. താന്‍ വീണ്ടും അമ്മയായെന്നും ഇത്തവണ അത് ഇരട്ട കുട്ടികളാണെന്നും ചിത്രം പങ്കുവെച്ച് സണ്ണി ലിയോണ്‍ കുറിച്ചു. ആഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ ദത്തെടുത്ത കുട്ടികളുടെ പേരുകള്‍.

