ആത്മഹത്യ ശ്രമം ഇനി ക്രിമിനല്‍ കുറ്റമല്ല

ആത്മഹത്യ ശ്രമത്തെ ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ ശിക്ഷനിയമത്തിലെ വ്യവസ്ഥ ഇല്ലാതായി. ഇത് സംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി. അതുപോലെ തന്നെ മാനസീക പ്രശ്‌നമുള്ള കുട്ടികളെ വൈദ്യുതാഘാതമേല്‍പ്പിക്കുന്നതും വിലക്കിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം പാര്‍ലമെന്‍റ് പാസാക്കിയ മാനസീകരോഗ്യം 2017ഉം പ്രാബല്യത്തില്‍ വന്നു.മെയ് 29 നായിരുന്നു ഇത് സംബന്ധിച്ച വിജ്ഞാപനം.

ഇ​ത​നു​സ​രി​ച്ച്‌ മാ​ന​സി​ക അ​സ്വ​സ്ഥ​ത ഇല്ലെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ടാ​തെ ആ​ത്മ​ഹ​ത്യ ശ്ര​മം ന​ട​ത്തി​യ ആ​ര്‍​ക്കെ​തി​രെ​യും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം 309 പ്ര​കാ​രം കു​റ്റം ചു​മ​ത്താ​നോ വി​ചാ​ര​ണ ന​ട​ത്താ​നോ ശി​ക്ഷ വി​ധി​ക്കാ​നോ പാ​ടി​ല്ല. ആ​ത്മ​ഹ​ത്യ ശ്ര​മം ന​ട​ത്തി​യ വ്യ​ക്തി​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ന​സി​ക പ്ര​ശ്​​നം കു​റ​ക്കാ​നും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നും ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ല്‍കാ​നും സ​ര്‍ക്കാ​റി​ന്​ ബാ​ധ്യ​ത​യു​ണ്ട്. അതുപോലെതന്നെ മനോദൗര്‍ലഭ്യമുള്ളവരില്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ബി.​പി.​എ​ല്‍ കാ​ര്‍ഡി​ല്ലെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍ക​ണം.

ഭ​വ​ന​ര​ഹി​ത​രാ​യ​വ​ര്‍ക്കും സൗ​ജ​ന്യ​ചി​കി​ത്സ​ക്ക് അ​വ​കാ​ശ​മു​ണ്ട്. മാ​ന​സി​ക ​പ്ര​ശ്​​ന​മു​ള്ള കു​ട്ടി​ക​ളെ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി വൈ​ദ്യു​തി ഷോ​ക്കി​ന് വി​ധേ​യ​മാ​ക്കു​ന്ന​തും പു​തി​യ നി​യ​മം വി​ല​ക്കു​ന്നു. അ​ന​സ്തേ​ഷ്യ​യും പേ​ശി​ക​ള്‍​ക്ക്​ അ​യ​വു​ല​ഭി​ക്കാ​നു​ള്ള മ​രു​ന്നും ഉ​പ​യോ​ഗി​ക്കാ​തെ പ്രാ​യ​പൂ​ര്‍ത്തി​യാ​യ​വ​ര്‍​ക്ക്​​ വൈ​ദ്യു​തി ഷോ​ക്ക് ന​ല്‍​കാ​ന്‍ പാ​ടി​ല്ല.  മ​നോ​വൈ​ക​ല്യ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കും വ​ന്ധ്യം​ക​ര​ണം ന​ട​ത്തു​ന്ന​തും നി​രോ​ധി​ക്കു​ന്ന നി​യ​മം അ​വ​രെ ച​ങ്ങ​ല​ക്കി​ടു​ന്ന​തും വി​ല​ക്കി.

prp

Related posts

Leave a Reply

*