കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ കോളജിലെ നൃത്ത ഗവേഷണ വിദ്യാര്‍ഥിയും യുവഗായികയുമായ മഞ്ജുഷ മോഹന്‍ദാസ് (27) അന്തരിച്ചു. ഒരാഴ്ച മുന്‍പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. പെരുമ്പാവൂര്‍ വളയംചിറങ്ങര സ്വദേശിനിയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച കോളജിലേക്ക് പോകുന്ന വഴി എംസി റോഡില്‍ കാലടി താന്നിപ്പുഴയില്‍ വച്ച് മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മിനിലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ മഞ്ജുഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഞ്ജനയെന്ന വിദ്യാര്‍ഥിനിക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.
2009 ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു മഞ്ജുഷ. കാലടി സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷം എംഎ നൃത്ത വിദ്യാര്‍ത്ഥിനിയാണ്.
