കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. . ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, ഭീകരമായ പൊലീസ് മര്‍ദനത്തിന്‍റെ ഇരയാണ് ശ്രീജിത്തെന്നും ചെന്നിത്തല പറഞ്ഞു. പൊലീസിനെ കയരൂരി വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്ത്ര ആഭ്യന്ത്ര വകുപ്പിന്‍റെ നിയന്ത്രണം നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നു പൊലീസുകാരെ സസ്‌പെന്‍റ് ചെയ്ത് കേസ് ഒതുക്കരുത്. ഉത്തരവാദികളായവര്‍ക്കെതിരെ കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
