തെക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു

തിരുവനന്തപുരം. കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ. മധ്യകേരളത്തിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വനമേഖലയിലും കനത്തമഴയാണ് പെയ്യുന്നത്.

ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി.  തെന്മല പരപ്പാറ ഡാമിന്‍റെ ഷട്ടറുകള്‍ ഏതു നിമിഷം വേണമെങ്കിലും ഉയര്‍ത്തും. കല്ലടയാറിന്‍റെ  തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ശക്തമായ മഴയ്ക്ക് പുറമെ കടലും പ്രക്ഷുബ്ധമാണ്. മല്‍സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെവരെ കനത്തമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീദേശങ്ങളില്‍ 55മുതല്‍ 65 കിലോമിറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്.

 

prp

Related posts

Leave a Reply

*