ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രിയുടെ ചുമതലയില്‍ നിന്ന് സ്മൃതി ഇറാനിയെ നീക്കി. രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിനാണ് ഇനിമുതല്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ ചുമതല. ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിനിടെ നടന്ന സംഭവങ്ങളുടെ പിന്നാലെയാണ് സ്ഥാനമാറ്റ നടപടി.
കേന്ദ്ര ടെക്‌സ്‌റ്റൈയില്‍സ് വകുപ്പിന്‍റെ ചുമതലയില്‍ സ്മൃതി ഇറാനിയെ നിലനിര്‍ത്തി. അരുണ്‍ ജയ്റ്റ്‌ലി ചികിത്സയില്‍ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനാണ് ധനമന്ത്രാലയത്തിന്‍റെ ചുമതല കൈമാറിയിരിക്കുന്നത്. റയില്‍വേ മന്ത്രാലയത്തിനൊപ്പം ആണ് ഈ അധിക ചുമതലയും വഹിക്കേണ്ടത്.

