തിരുവനന്തപുരം: സസ്പെന്‍ഷനിലായ മംഗലപുരം എസ് ഐ വി തുളസീധരന്‍ നായരുടെ വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ് വിവാദത്തില്‍.
പോടാ പുല്ലേ എന്നതാണ് എസ് ഐയുടെ വാട്സ ആപ്പ് സ്റ്റാറ്റസ്. തള്ളവിരലുയത്തി നില്‍ക്കുന്ന ചിത്രത്തിന് താഴെയാണ് ക്യാപ്ഷനായി പോടാ പുല്ലേ എന്ന് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്.
യുവാവിന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ കേസെടുക്കാതെ സ്റ്റേഷന്‍ ജാമ്യത്തില്‍ പ്രതിയെ വിട്ടയച്ചതിനെ തുടന്നാണ് തുളസീധരന്‍ നായരെ സസ്പെന്റ് ചെയ്തത്. സസ്പെന്റ് ചെയ്ത ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഇത്തരമൊരു വാട്സ്‌ആപ്പ് സ്റ്റാറ്റസ് ഇട്ടത്. 25 കാരനായ എച്ച് അനസിന് മദ്ദനമേറ്റ സംഭവത്തിലെ പ്രതിയെയാണ് എസ് ഐ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. അനസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതി സ്വീകരിക്കാന്‍ എസ് ഐ വിസമ്മതിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അനസിനെ മര്‍ദ്ദിച്ച കേസിലെ പ്രതി ഫൈസലിനെ എസ്‌ഐ വെറുതെ വിടുകയും ചെയ്തു.
തിരുവനന്തപുരം മേഖല ഡിഐജി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ സ്റ്റേഷനില്‍ നേരിട്ടെത്തി അന്വേഷിച്ചതിന് പിന്നാലെയായിരുന്നു സസ്പെന്‍ഷന്‍. . ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും ഡിഐജി നിര്‍ദ്ദേശിച്ചിരുന്നു.

