മോഡലുകളുടെ മരണം; പിടിയിലായ സൈജുവിന് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചിയില്‍ മുന്‍ മിസ് കേരള മോഡലുകളുടെ അപകട മരണക്കേസില്‍ പിടിയിലായ ഔഡി കാര്‍ ഡ്രൈവര്‍ സൈജുവിന് മയക്കുമരുന്ന് ഇടപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തലുകള്‍.

ഇതു സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ സൈജുവിന്‍റെ ഫോണില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിക്കുകയും ചെയ്തു. ഡിജെ പാര്‍ട്ടികളില്‍ സൈജു മയക്കുമരുന്ന് എത്തിക്കാറുണ്ട്. പാര്‍ട്ടികള്‍ക്ക് വരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് സൈജു മൊഴി നല്‍കിയിട്ടുണ്ട്.

ഒളിവില്‍ കഴിയവെ സൈജു ഗോവയില്‍ അടക്കം ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സൈജുവിന്‍റെ മൊബൈലില്‍ നിന്ന് ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്നതിനാണ് സൈജുവിനെ വിശദമായി ചോദ്യം ചെയ്യുന്നത്. കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്ക് വീണ്ടെടുക്കാന്‍ ആകാത്ത സാഹചര്യത്തില്‍ സൈജുവില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കേസില്‍ വളരെ നിര്‍ണായകമാകും. ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സൈജുവിന്‍റെ ഔഡി കാറും സാധനങ്ങളും ഇന്ന് കോടതിയില്‍ ഹാജരാക്കും.

prp

Leave a Reply

*