സംഗീത ഉപകരണങ്ങള്‍ ഫ്ലൈറ്റില്‍ കൂടെ കൊണ്ടു പോകാന്‍ അനുവദിച്ചില്ല;പ്രതിഷേധിച്ച് ശ്രേയ ഘോഷാൽ

ന്യൂ​ഡ​ല്‍​ഹി: സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ പ്രതിഷേധവുമായി ഗായിക ശ്രേയാ ഘോഷാല്‍. സംഗീത ഉപകരണങ്ങള്‍ ഫ്ലൈറ്റില്‍ കൂടെ കൊണ്ടു പോകാന്‍ അനുവദിക്കാത്ത നടപടിക്കെതിരെയാണ് ശ്രേയ രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയാണ് ശ്രേയ പ്രതിഷേധം അറിയിച്ചത്.’ എനിക്ക് തോന്നുന്നു സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് സംഗീതജ്ഞരെയോ അമൂല്യമായ ഉപകരണങ്ങള്‍ കൈവശം വെക്കുകയോ ചെയ്യുന്ന യാത്രക്കാരെ വേണ്ടെന്ന്. നന്ദി, പാഠം പഠിച്ചു.” ഇതായിരുന്നു ശ്രേയയുടെ ട്വീറ്റ്.

എന്നാൽ ശ്രേയയോട് മാപ്പ് ചോദിച്ച്‌ എയര്‍ലൈന്‍ അധികൃതര്‍ രംഗത്തെത്തി. ”ഹായ് ശ്രേയ, സംഭവിച്ചതില്‍ ഞങ്ങള്‍ക്ക് ദു:ഖമുണ്ട്, ഞങ്ങളുടെ സഹപ്രവര്‍ത്തകരോട് ഇതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. നന്ദി ” ഇതായിരുന്നു എയര്‍ലൈന്‍ അധികൃതരുടെ വാക്കുകള്‍.

prp

Related posts

Leave a Reply

*