താരങ്ങള്‍ ഒരു സിനിമയുടെ പ്രതിഫലമെങ്കിലും നല്‍കണമായിരുന്നു: ഷീല

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരങ്ങള്‍ നല്‍കിയ സംഭാവന കുറഞ്ഞുപോയെന്ന പരാതിയുമായി മുതിര്‍ന്ന നടി ഷീല രംഗത്ത്.

സിനിമാ താരങ്ങള്‍ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന മുഴുവന്‍ പ്രതിഫലമെങ്കിലും നല്‍കണമായിരുന്നെന്ന് ഷീല മാദ്ധ്യമപ്രവര്‍ത്തകരോട് പറ‍ഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
കേരളം കെട്ടിപ്പടുക്കേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. താരങ്ങള്‍ എല്ലാവരും അവരുടെ ഒരു സിനിമയിലെ പ്രതിഫലം നല്‍കിയിരുന്നെങ്കില്‍ എത്ര വലിയ തുക ആയേനെയെന്നും ഷീല പറഞ്ഞു.

prp

Related posts

Leave a Reply

*