ഷീല ഒരിക്കലും പ്രേം നസീറിനേക്കാള്‍ പ്രതിഫലം വാങ്ങിയിട്ടില്ല; അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ തോന്നല്‍ മാത്രം:ഷാനവാസ്

കൊച്ചി: ഷീല ഒരിക്കലും സിനിമയില്‍ പ്രേം നസീറിനേക്കാള്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നസീറിന്റെ മകനും നടനുമായ ഷാനവാസ് പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാനവാസ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.ഷീല അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ തോന്നല്‍ മാത്രമാണെന്നും അന്നും ഇന്നും നായികമാര്‍ക്ക് നായകന്‍മാരേക്കാള്‍ പ്രതിഫലം കുറവാണെന്നും ഷാനവാസ് പറഞ്ഞു. ഇതെല്ലാം വയസ്സായപ്പോള്‍ പേരെടുക്കാന്‍ വേണ്ടി പറയുന്നതാണ്. ഇതേ കാര്യം നസീര്‍ ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞുവെങ്കില്‍ അദ്ദേഹം എതിരൊന്നും പറയില്ലായിരുന്നു. കാരണം അദ്ദേഹത്തിന് ആരെയും വേദനിപ്പിക്കാന്‍ ഇഷ്ടമല്ല. കൂടുതല്‍ വാങ്ങുകയാണെങ്കില്‍ വാങ്ങിക്കോട്ടെ […]

പണ്ട് മീടു തുറന്നുപറച്ചില്‍ ഉണ്ടായിരുന്നെങ്കില്‍ അയാള്‍ക്കെതിരെ പല നടിമാരും പ്രതികരിച്ചേനെ: ഷീല

മീടു വെളിപ്പെടുത്തലുകള്‍ ആളിക്കത്തുമ്പോള്‍ എവഗ്രീന്‍ നായിക കെപിഎസി ലളിതയും പ്രതികരിച്ചിരുന്നു. അന്തരിച്ച അടൂര്‍ ഭാസിക്കെതിരെയായിരുന്നു കെപിഎസി ലളിത വെളിപ്പെടുത്തല്‍ നടത്തിയത്. ഇപ്പോഴിതാ നടി ഷീലയും രംഗത്തെത്തി. അടൂര്‍ ഭാസി തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു കെപിഎസി ലളിത പറഞ്ഞത്. ഷീല പറയുന്നതിങ്ങനെ ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ രാമു കാര്യാട്ടുമായി വലിയ പ്രശ്നങ്ങള്‍ തന്നെ ഷീലയ്ക്കുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നുവെന്ന് ഷീല പറയുന്നു. അടൂര്‍ ഭാസിയ്ക്ക് ചിത്രത്തില്‍ […]

താരങ്ങള്‍ ഒരു സിനിമയുടെ പ്രതിഫലമെങ്കിലും നല്‍കണമായിരുന്നു: ഷീല

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരങ്ങള്‍ നല്‍കിയ സംഭാവന കുറഞ്ഞുപോയെന്ന പരാതിയുമായി മുതിര്‍ന്ന നടി ഷീല രംഗത്ത്. സിനിമാ താരങ്ങള്‍ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന മുഴുവന്‍ പ്രതിഫലമെങ്കിലും നല്‍കണമായിരുന്നെന്ന് ഷീല മാദ്ധ്യമപ്രവര്‍ത്തകരോട് പറ‍ഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. കേരളം കെട്ടിപ്പടുക്കേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. താരങ്ങള്‍ എല്ലാവരും അവരുടെ ഒരു സിനിമയിലെ പ്രതിഫലം നല്‍കിയിരുന്നെങ്കില്‍ എത്ര വലിയ തുക ആയേനെയെന്നും ഷീല പറഞ്ഞു.