കോഴിക്കോട്: വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാനെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അടിച്ചോടിച്ചു.
പഠിപ്പ് മുടക്കാന്‍ സ്കൂള്‍ അധികൃതര്‍ തയാറാകാതെ വന്നതോടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എംയുഎം സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. ഇതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.
ഇടുക്കി പൈനാവ് എഞ്ചിനിയറിംഗ് കോളജില്‍ സംഘര്‍ഷത്തിനിടെ ധീരജ് എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ ഇന്ന് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ അടച്ചിടാന്‍ തയ്യാറാല്ലെന്ന് തറപ്പിച്ചു പറയുകയായിരുന്നു.
അതേസമയം, പരാജയം മുന്‍കൂട്ടി കണ്ടുകൊണ്ട് കോണ്‍ഗ്രസ് ക്രിമിനലുകള്‍ അക്രമം നടത്തുകയായിരുന്നുവെന്ന് മരണത്തില്‍ സി പി എം നേതാവ് ജയരാജന് പറഞ്ഞു. പരിക്കേറ്റവര്‍ക്ക് നെഞ്ചിലാണ് കുത്തേറ്റത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. കെപിസിസി പ്രസിഡന്റിനൊപ്പം പ്രതികള്‍ നില്ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.സുധാകരന്റേത് ത് കണ്ണൂര്‍ ശൈലിയാണ് പി ജയരാജന് കൂട്ടിച്ചേര്‍ത്തു.

