സഖാക്കള്‍ ചുംബന സമരവും ആര്‍ത്തവ കവാടങ്ങളും പണിത് ഇപ്പോള്‍ കപ്പിള്‍ ഷെയറിംഗില്‍ എത്തി നില്‍ക്കുന്നു: ലസിത പാലയ്ക്കല്‍

  • 4hr
  • 0 views
  • 104 shares

കോട്ടയം: കേരളത്തെ ഞെട്ടിച്ച്‌ കൊണ്ട് സംസ്ഥാനത്ത് വീണ്ടും പങ്കാളികളെ കൈമാറുന്ന സംഘം. മുന്‍പ് ഷെയര്‍ ചാറ്റിങ് വഴി പങ്കാളികളെ കൈമാറിയ കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സംഘത്തിനെ കുറിച്ച്‌ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ, ഇത്തരം പങ്കാളികളെ കൈമാറുന്നത് പോലെയുള്ള നീചമായ കുറ്റകൃത്യങ്ങള്‍ സമൂഹത്തിലേയ്ക്ക് കൊണ്ട് വന്നത് രാഹുല്‍ പശുപാലനും രശ്മി നായരും ആണെന്ന ആരോപണവുമായി ലസിത പാലയ്ക്കല്‍ രംഗത്ത്.

ചുംബന സമരവും ആര്‍ത്തവ കവാടങ്ങളും പണിത് ഉയര്‍ത്തിയ സഖാക്കളുടെ നവോത്ഥാന മൂല്ല്യങ്ങള്‍ കപ്പിള്‍ ഷെയറിംഗ് ആയി മാറിയിരിക്കുന്നുവെന്നും കേരളത്തിന്റെ സാമൂഹിക ബോധം, കുടുംബങ്ങളുടെ കെട്ടുറപ്പ് എല്ലാം തകര്‍ത്തതില്‍ കമ്മ്യൂണിസത്തിന്റെ പങ്ക് കേരളം തിരിച്ചറിഞ്ഞില്ലെങ്കില്‍ അരോചികാവസ്ഥയിലേയ്ക്ക് ഈ നാട് പോകുമെന്നും ലസിത പാലയ്ക്കല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. കോളേജുകള്‍ കേന്ദ്രീകരിച്ച്‌ ഡി.വൈ.എഫ്.ഐ നടത്തുന്ന ക്യാംപയിനുകള്‍ പവിത്രമായി കണ്ടിരുന്ന കുടുംബ സങ്കല്‍പ്പത്തിന് എതിരാണെന്നും കുട്ടികളുടെ സാംസ്കാരിക ബോധവും, ചിന്താശേഷിയും, സാമൂഹിക പ്രതിബദ്ധതയും സംഘടന തകര്‍ക്കുന്നുവെന്നും ആരോപിച്ച ലസിത പാലയ്ക്കല്‍, കുത്തഴിഞ്ഞ രീതിയിലുള്ള ജീവിതം കുട്ടികളെ പഠിപ്പിക്കുന്നത് ഡി.വൈ.എഫ്.ഐ ആണെന്നും പറഞ്ഞു.

‘ആവിഷ്കാര സ്വാതന്ത്യം എന്ന പേരിന്റെ മറവില്‍ ഇവര്‍ ചെയ്തു കൊണ്ടിരിക്കുന്ന ഓരോ പ്രവര്‍ത്തികളും യുവതലമുറയെ വഴിതെറ്റിക്കുന്നു. ഇന്ന് ക്യാംപസുകള്‍ കേന്ദ്രീകരിച്ച്‌ ഡ്രഗ്സ് ഒഴുകുകയാണ്. ഡ്രഗ്സ് കേരളത്തില്‍ സജീവമായി. പങ്കാളികളെ വെച്ചുമാറുന്നത് പോലെയുള്ള നീചമായ കുറ്റകൃത്യങ്ങള്‍ സമൂഹത്തിലേയ്ക്ക് കൊണ്ട് വന്നത് രാഹുല്‍ പശുപാലനും രശ്മി നായരും ആണ്. ഇവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിയത് ഇടത് ബുദ്ധിജീവികളാണ്. സമൂഹത്തിന്റെ ഇടയിലേയ്ക്കുള്ള ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിക്കുക. ഓണ്‍ലൈന്‍ വഴി ഇവര്‍ നടത്തുന്ന ലൈംഗിക കച്ചവടങ്ങള്‍ക്ക് പോലീസ് നടപടി എടുക്കുക’, ലസിത പാലയ്ക്കല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

ലസിത പാലയ്ക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

സിപിഎമ്മിന്റെ നവോത്ഥാന മുഖം , കോളേജുകള്‍ കേന്ദ്രീകരിച്ച്‌ ഡി.വൈ.എഫ്.ഐ വരച്ച്‌ കാട്ടിയത് സമൂഹത്തിലേയ്ക്ക് ഇറങ്ങിയിരിക്കുന്നു. ചുംബന സമരവും , ആര്‍ത്തവ കവാടങ്ങളും പണിത് ഉയര്‍ത്തിയ സഖാക്കളുടെ നവോത്ഥാന മൂല്ല്യങ്ങള്‍ കപ്പിള്‍ ഷെയറിംഗ് ആയി മാറിയിരിക്കുന്നു. Wife Shairing, Wife Swapping എന്നാണ് ഈ പുരോഗമനവാദികളുടെ ആശയത്തിന്റെ പേര്. കേരളത്തിന്റെ സാമൂഹിക ബോധം, കുടുംബങ്ങളുടെ കെട്ടുറപ്പ് എല്ലാം തകര്‍ത്തതില്‍ കമ്മ്യൂണിസത്തിന്റെ പങ്ക് കേരളം തിരിച്ചറിഞ്ഞില്ലെങ്കില്‍ അരോചികാവസ്ഥയിലേയ്ക്ക് ഈനാട് പോകും. വികലമായ ആശയങ്ങള്‍ സ്കൂള്‍ തലം മുതല്‍ അടിച്ചേല്‍പ്പിക്കുകയാണ് DYFI , SFI മുതലായുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ .
DYFI യാണ് ഇവരില്‍ മുന്‍പന്തിയില്‍ .കോളേജുകള്‍ കേന്ദ്രീകരിച്ച്‌ DYFI നടത്തുന്ന ക്യാംപയിനുകള്‍ പവിത്രമായി കണ്ടിരുന്ന കുടുംബ സങ്കല്‍പ്പത്തിന് എതിരാണ്. പഴയ കാലങ്ങളില്‍ ഒരു സ്കൂളിലും, കോളേജുകളിലും കണ്ടിട്ടില്ലാത്ത രീതിയില്‍ ചിത്രങ്ങള്‍ വരച്ചും , സെമിനാറുകള്‍ സംഘടിപ്പിച്ചും DYFI കുട്ടികളുടെ സാംസ്കാരിക ബോധവും, ചിന്താശേഷിയും, സാമൂഹിക പ്രതിബദ്ധതയും തകര്‍ക്കുന്നു. കുത്തഴിഞ്ഞ രീതിയില്‍ ജീവിക്കുന്ന ജീവിതം ഇവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്.

ആവിഷ്കാര സ്വാതന്ത്യം എന്ന പേരിന്റെ മറവില്‍ ഇവര്‍ ചെയ്തു കൊണ്ടിരിക്കുന്ന ഓരോ പ്രവര്‍ത്തികളും യുവതലമുറയെ വഴിതെറ്റിക്കുന്നു. ഇന്ന് ക്യാംപസുകള്‍ കേന്ദ്രീകരിച്ച്‌ Drugs ഒഴുകുകയാണ്. സമൂഹത്തില്‍ Drugs ന്റെ ഉപയോഗം എല്ലാ തലത്തിലുള്ള ആളുകളിലേയ്ക്കും എത്തികഴിഞ്ഞു. Drugs Party കള്‍ കേരളത്തില്‍ സജീവമായി. നവോത്ഥാനം എന്ന പേരില്‍ വികലമായ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവര്‍ ഒരു കാര്യം ചിന്തിക്കുക .നിങ്ങളുടെ മാതാപിതാക്കള്‍ ഈ സമൂഹത്തില്‍ ജീവിച്ച്‌ വളര്‍ന്നവരാണ് .ഒരു മാതാപിതാക്കളും മക്കളെ തോന്നിയ രീതിയില്‍ വളര്‍ത്താന്‍ താത്പര്യപെടില്ല. വളര്‍ന്ന് വരുന്ന തലമുറയ്ക്ക് സാമൂഹിക ബോധം നഷ്ടപ്പെടുന്ന രീതിയില്‍ നിങ്ങള്‍ അടിച്ചേല്‍ക്കുന്ന ഈ ആശയങ്ങള്‍ വരും തലമുറയെ തകര്‍ത്തെറിയും. കേരളം എന്നും സാമൂഹിക പ്രതിബദ്ധയ്ക്ക് മുന്‍തൂക്കം നല്‍കിയ മണ്ണാണ്. ഈ അവസ്ഥയിലേയ്ക്ക് കേരളത്തെ തള്ളിവിട്ടതില്‍ ഇടതുപക്ഷ പുരോഗമന വാദികള്‍ക്കും , പ്രസ്ഥാനങ്ങള്‍ക്കും ഉള്ള പങ്ക് വളരെ വലുതാണ്. ജീവിക്കാനുള്ള സ്വാതന്ത്യം എല്ലാവര്‍ക്കും ഉണ്ട് . Wife Sharing പോലെയുള്ള നീചമായ കുറ്റകൃത്യങ്ങള്‍ സമൂഹത്തിലേയ്ക്ക് കൊണ്ട് വന്നത് രാഹുല്‍ പശു പാലനും , രശ്മി നായരും ആണ് . ഇവര്‍ക്ക് എല്ലാവിത പിന്‍തുണയും നല്‍കിയത് ഇടത് ബുദ്ധിജീവികളാണ്. ഇവരുടെ ഒക്കെ സമൂഹത്തിന്റെ ഇടയിലേയ്ക്കുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിക്കുക. Online Platform ഉപയോഗിച്ച്‌ ഇവര്‍ നടത്തുന്ന ലൈംഗിക കച്ചവടങ്ങള്‍ക്ക് പോലീസ് നടപടി എടുക്കുക.

prp

Leave a Reply

*