വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച്‌ പഠിപ്പ് മുടക്കാനെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അടിച്ചോടിച്ചു

കോഴിക്കോട്: വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച്‌ പഠിപ്പ് മുടക്കാനെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അടിച്ചോടിച്ചു.

പ​ഠി​പ്പ് മു​ട​ക്കാ​ന്‍ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെയാണ് എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധവുമായി എം​യു​എം സ്കൂ​ളി​ലേ​ക്ക് മാ​ര്‍​ച്ച്‌ നടത്തിയത്. ഇതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.

ഇടുക്കി പൈ​നാ​വ് എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ധീ​ര​ജ് എ​ന്ന വി​ദ്യാ​ര്‍​ഥി കൊ​ല്ല​പ്പെ​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി എ​സ്‌എ​ഫ്‌ഐ ഇ​ന്ന് പ​ഠി​പ്പ് മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ അടച്ചിടാന്‍ തയ്യാറാല്ലെന്ന് തറപ്പിച്ചു പറയുകയായിരുന്നു.

അതേസമയം, പരാജയം മുന്‍കൂട്ടി കണ്ടുകൊണ്ട് കോണ്‍ഗ്രസ് ക്രിമിനലുകള്‍ അക്രമം നടത്തുകയായിരുന്നുവെന്ന് മരണത്തില്‍ സി പി എം നേതാവ് ജയരാജന്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് നെഞ്ചിലാണ് കുത്തേറ്റത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. കെപിസിസി പ്രസിഡന്റിനൊപ്പം പ്രതികള്‍ നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.സുധാകരന്റേത് ത് കണ്ണൂര്‍ ശൈലിയാണ് പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*