നല്ല ലൈംഗീക ബന്ധം സ്ത്രീകളുടെ ആരോഗ്യവും ആയുസ്സും വര്‍ധിപ്പിക്കും

നല്ല ലൈംഗീക ബന്ധം സ്ത്രീകളുടെ ആരോഗ്യവും ആയുസ്സും വര്‍ധിപ്പിക്കുമെന്ന് പഠനം. വാര്‍ധക്യത്തിലേക്കുള്ള പ്രക്രിയ മന്ദഗതിയിലാക്കുന്നതിന് സെക്സ് ഗുണകരമാണെന്ന് സൈക്കോന്യറോ എന്‍ഡോക്രൈനോളജി വിഭാഗം പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

സ്ഥിരമായ സംഭോഗത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ദീര്‍ഘമായ ടെലോമറസ് ഉണ്ടാകുന്നത് ശരീരത്തിന് ഗുണകരമാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ക്രോമസോമുകളുടെ ഉപരിതലം മൂടുന്ന ഡി. എന്‍.എ. യെ സംരക്ഷിക്കുന്ന വസ്തു ഉണ്ടാകുന്നു.

വാര്‍ധക്യമാകുന്നതോടെ ഒരാളുടെ ടെലോമറസ് ചുരുങ്ങുന്നു. അത് എത്രകണ്ട് ചെറുതാകുന്നുവോ അതിനനുസരിച്ച്‌ അയാളുടെ ആരോഗ്യസ്ഥിതി ക്ഷയിച്ച്‌ അയാള്‍ രോഗിയാവുകയും മരണപ്പെടുകയും ചെയ്യുന്നു. 129 സ്ത്രീകളെ പഠനവിധേയമാക്കിയതില്‍ നിന്ന് കണ്ടെത്തിയത് കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും സംഭോഗത്തിലേര്‍പ്പെടുന്ന സ്ത്രീകളുടെ ടെലോമറസ് ദൈര്‍ഘ്യമേറിയതാണ് എന്നാണ്.

ഉത്കണഠ, ബന്ധങ്ങളിലെ തീവ്രത എന്നിവ കൂടി കണക്കിലെടുത്തു കൊണ്ടുള്ള പഠനത്തിലും സെക്സും ആയുര്‍ദൈര്‍ഘ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി. ആക്ടീവായ ബന്ധത്തില്‍ മുഴുകുന്നവരുടെ ടെലോമറസ് ദൈര്‍ഘ്യമുള്ളതാണ്. ഇത് ആയുര്‍ദൈര്‍ഘ്യം കൂട്ടുകയും വാര്‍ധക്യത്തിലേക്കുള്ള യാത്ര (aging Process) മന്ദഗതിയിലാക്കുകയും ആരോഗ്യക്ഷയം വരുത്തുന്ന രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

എന്നാല്‍ മറ്റു ചില ഘടകങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. ഭാര്യാ ഭര്‍തൃബന്ധം നിലനിര്‍ത്തുന്ന 129 അമ്മമാരില്‍ നിന്നുള്ള വിവരങ്ങളാണ് ഗവേഷകര്‍ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ വിവാഹം കഴിക്കാത്ത സ്ത്രീകളുടെയും കുട്ടികളില്ലാത്ത സ്ത്രീകളുടെയും ദീര്‍ഘായുസ്സിന് കാരണം സ്ഥിരമായ ലൈംഗികബന്ധമാണെന്ന് പറയാന്‍ പറ്റില്ല.

ഗവേഷകര്‍ ശ്രദ്ധിച്ച കാര്യം അവരുടെ കണ്ടെത്തലുകള്‍ക്ക് ഒരു സ്വയംപര്യ ഗവേഷണ സ്വഭാവം ഉണ്ടെന്നാണ്. ദീര്‍ഘകാല ബന്ധത്തില്‍ ഭാര്യ ഭര്‍തൃബന്ധത്തിലായിരിക്കുന്നവരെ പറ്റിയുള്ള പൊതുവായ പ്രസ്താവനയാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്.

മരുന്നുകളില്ലാത്ത സുഗമമായ ആരോഗ്യത്തിന് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. എന്തായാലും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് അപകടകരമല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അതാസ്വദിച്ചു കൊള്ളുക. കാരണം ശെരിയായ സെക്സ് ശരീരം ആവശ്യപ്പെടുന്നുണ്ട്.

prp

Related posts

Leave a Reply

*