ധര്‍മടത്തിനു സമീപം അണ്ടല്ലൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂര്‍ ജില്ലയില്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ കലോത്സവത്തെ കാര്യമായി ബാധിക്കും. മത്സരാര്ഥികളും അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടെ കലോത്സവത്തില്‍ പങ്കെടുക്കേണ്ടവരെല്ലാം പല സ്ഥലങ്ങളിലായി ഹര്‍ത്താല്‍ മൂലം കുടുങ്ങിക്കിടക്കുകയാണ്. കലോത്സവത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയെങ്കിലും വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അറിയിച്ചിട്ടുണ്ട്.
കലോത്സവം നാലാം ദിനത്തിലേക്ക് കടന്നപ്പോള്‍ ജില്ലകള്‍ തമ്മില്‍ പോയിന്റ് നിലയില്‍ കടുത്ത പോരാട്ടം. ഇതുവരെ 861 അപ്പീലുകളാണ് കലോത്സവത്തില്‍ വന്നത്.


